കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തില്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നടത്തിയ വികാരപരമായ പ്രസംഗത്തെ കളിയാക്കി സംവിധായകന് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഈ മണ്ണിലാണ് എന്റെ പ്രിയപ്പെട്ടവരുടെ രക്തം വീണത്. ഇവിടെയായിരിക്കും എന്റെ അവസാനശ്വാസവും. എന്റെ ചിതാഭസ്മം ഈ മണ്ണിലായിരിക്കും അലിഞ്ഞുചേരുക എന്നായിരുന്ന സോണിയാ ഗാന്ധിയുടെ വാക്കുകള്‍.
കരഞ്ഞു കാലുപിടിക്കുക എന്ന കേട്ടിട്ടെയുള്ളു ഇപ്പോള്‍ കണ്ടു എന്നാണ് ജേയ് മാത്യു പരിഹസിച്ചിരിക്കുന്നത്. ഫേസ്ബുക്കിലാണ് ജോയ് മാത്യു ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
സോണിയയുടെ കണ്ണുനീര് ….ഞാന്‍ ശരിക്കും പതറിപ്പോയി ..ഇന്ത്യ എന്റെ രാജ്യമാണ് ,ഇവിടം എന്റെ പ്രിയപ്പെട്ടവരുടെ രക്തം
വീണ മണ്ണാണ് .കരഞ്ഞു കാലുപിടിക്കുക എന്നൊക്കെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ ,ഇപ്പൊ കണ്ടു .ഹോ ഗാന്ധിസം പോകുന്ന വഴി നമുക്ക് ചിന്തിക്കാന്‍ കൂടി പറ്റാത്തതാണ്,അതുകൊണ്ടാണ് നമ്മള് അത് വിട്ടത്
[fb_pe url=”https://www.facebook.com/JoyMathew4u/posts/575574445935399″ bottom=”30″][fb_pe url=”” bottom=”30″]
Discussion about this post