സിനിമകളില്‍ ഉപയോഗിച്ചിരുന്ന അശ്ലീല പദപ്രയോഗങ്ങള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് ഏര്‍പ്പെടുത്തിയ വിലക്ക് മരവിപ്പിച്ചു . സെന്‍സര്‍ബോര്‍ഡിന്റെ തീരുമാനം ഏറെ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയ സാഹചര്യത്തിലാണ് സിനിമയിലെ 28 അശ്ലീല പദപ്രയോഗങ്ങളടങ്ങിയ പട്ടിക താല്‍ക്കാലികമായി റദ്ദാക്കിയത്.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് ചെയര്‍മാനായ പങ്കജ് നിഹലാനിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു അസഭ്യമോ,ആക്ഷേപകമായോ വ്യാഖ്യാനിക്കപ്പെടാവുന്ന വാക്കുകളെ സിനിമയില്‍ നിന്ന് വിലക്കിയത്. പതിമൂന്ന് ഇംഗ്ലീഷ് വാക്കുകളും പതിനഞ്ച് ഹിന്ദി വാക്കുകളുമാണ് സിനിമകളില്‍ ഉള്‍പ്പെടുത്തരുതെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത്.ഇങ്ങനെയുള്ള വാക്കുകള്‍ സംഭാഷണങ്ങളില്‍ ഉണ്ടായാല്‍ നീക്കുകയോ ബീപ് ശബ്ദം ഉപയോഗിക്കുകയോ ചെയ്യണമെന്നായിരുന്നു നിര്‍ദ്ദേശം.
മുഴുവന്‍ ചലച്ചിത്രനിര്‍മ്മാതാക്കള്‍ക്കും എല്ലാ പ്രാദേശിക സെന്‍സര്‍ ബോര്‍ഡ് ഘടകങ്ങള്‍ക്കും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് ഈ നിര്‍ദ്ദേശമടങ്ങിയ നോട്ടീസ് കൈമാറിയിരുന്നു. ഈ പ്രയോഗങ്ങളുടെ മറ്റ് അര്ഥങ്ങള്ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു .
Discussion about this post