കാണ്‍പുര്‍: ഗുജറാത്ത് ലയണ്‍സ് ഐപിഎല്‍ പ്ലേ ഓഫ് ഉറപ്പിച്ചു. മുംബൈ ഇന്ത്യന്‍സിനെ ആറു വിക്കറ്റിനു തകര്‍ത്താണ് ഗുജറാത്ത് പ്ലേ ഓഫിലെത്തിയത്. മുംബൈ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം ഗുജറാത്ത് 13 പന്ത് ശേഷിക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.
സ്കോര്‍: മുംബൈ ഇന്ത്യന്‍സ് 172/8 (20 ഓവര്‍), ഗുജറാത്ത് ലയണ്‍സ് 173/4 (17.5 ഓവര്‍).
നിതീഷ് റാണയുടെ (36 പന്തില്‍ 70) തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തിലാണ് ആദ്യം ബാറ്റുചെയ്ത മുംബൈ ഭേദപ്പെട്ട സ്കോര്‍ സ്വന്തമാക്കിയത്. എന്നാല്‍ റാണയെ കൂടാതെ ജോസ് ബട്ലര് (33), രോഹിത് ശര്‍മ (30) എന്നിവര്‍ക്കു മാത്രം രണ്ടക്കം കടക്കാന്‍ കഴിഞ്ഞത്. പ്രവീണ്‍ കുമാര്‍, ധവാല്‍ കുല്‍ക്കര്‍ണി, ഡ്വെയ്ന്‍ സ്മിത്, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ ഗുജറാത്തിനായി രണ്ടു വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് സ്കോര്‍ ബോര്‍ഡ് തുറക്കുംമുമ്പ് ഫിഞ്ചിനെ നഷ്ടമായി. തുടര്‍ന്ന് ഒന്നിച്ച ബ്രണ്ടന്‍ മക്കല്ലവും (27 പന്തില്‍നിന്നു 48) നായകന് സുരേഷ് റെയ്നയും (36 പന്തില്‍നിന്ന് 58) ചേര്‍ന്ന് ലയണ്‍സിനെ വിജയത്തിനടുത്ത് എത്തിച്ചു. ദിനേശ് കാര്‍ത്തിക് (3) വന്നപോലെ പോയെങ്കിലും ഡ്വെയ്ന്‍ സ്മിത്തും (36*) രവീന്ദ്ര ജഡേജയും (21*) ചേര്‍ന്ന് ലയണ്‍സിന്റെ പ്ലേ ഓഫ് ഉറപ്പിച്ചു.
Discussion about this post