ചെന്നൈ : പ്രശസ്ത സംവിധായകനും ഛായാഹ്രാഹകനുമായിരുന്ന എ വിന്‍സെന്റ് (86) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
1928 ജൂണ്‍ 14 ന് കോഴിക്കോട് ജില്ലയിലാണ് എ.വിന്‍സെന്റിന്റെ ജനനം. ഭാര്‍ഗവീനിലയം ആണ് വിന്‍സെന്റ് സംവിധാനം ചെയ്ത ആദ്യസിനിമ.തമിഴ്, തെലുങ്ക് ,ഹിന്ദി തുടങ്ങി മുപ്പതോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.ഇന്റര്‍മീഡിയറ്റ് പഠനത്തിനുശേഷം ജെമിനി സ്റ്റുഡിയോയില്‍ സ്റ്റുഡിയോ ബോയ് ആയാണ് സിനിമാരംഗത്തേക്ക് ചുവട് വെയ്ക്കുന്നത്.പിന്നീട് ക്യാമറാമാന് കെ.രാമനാഥന്റെ സഹായിയായി.
മുറപ്പെണ്ണ് , നഗരമേ നന്ദി, അശ്വമേധം, അസുരവിത്ത്, തുലാഭാരം, നിഴലാട്ടം, ത്രിവേണി, ഗന്ധര്‍വക്ഷേത്രം, ചെണ്ട, അച്ചാണി, നഖങ്ങള്‍, വയനാടന്‍ തമ്പാന്, കൊച്ചു തെമ്മാടി എന്നിവയാണ് മുഖ്യ ചലച്ചിത്രങ്ങള്‍. 1969ല്‍ തുലാഭാരത്തിന് ഏറ്റവും നല്ല സംവിധായകനുള്ള സംസ്ഥാന ബഹുമതി നേടി. ക്യാമറാമാന്മാരായ ജയാനനും അജയനും പുത്രന്മാരാണ്. ജെ.സി. ദാനിയേല്‍ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
Discussion about this post