കൊച്ചി: ‘ആടുപുലിയാട്ടം’ ചിത്രത്തിന്റെ ലാഭത്തിന്റെ ഒരുവിഹിതം പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുട ുംബത്തിന് നല്‍കുമെന്ന് നടന് ജയറാം. ജിഷയുടെ കുടുംബത്തിനായുള്ളവീടുപണിയിലേക്കുള്ള ഫണ്ടിലേക്കാകും ഇത് കൈമാറുകയെന്നും ജയറാം അറിയിച്ചു.
എറണാകുളത്ത് സവിത തിയറ്ററില്‍ നടന്ന ചിത്രത്തിന്റെ വിജയാഘോഷ പരിപാടികള്‍ക്കിടെയാണ് ജയറാം പ്രഖ്യാപനം നടത്തിയത്.
ചിത്രം കാണാനത്തെിയ ആലുവ ജനസേവ ശിശുഭവനിലെ ഇരുനൂറോളം കുട്ടികള്‍ക്ക് മധുരപലഹാരം നല്‍കിയാണ് അണിയറപ്രവര്‍ത്തകര്‍ വിജയം ആഘോഷിച്ചത്. മേയ് ഇരുപതിനാണ് ചിത്രം പുറത്തിറങ്ങിയത്.
ചിത്രീകരണത്തിനൊപ്പം സാമൂഹികപ്രതിബദ്ധതയുള്ള കാര്യങ്ങളിലും നിര്‍മാതാക്കള്‍ പങ്കാളിയായിരുന്നു. കോഴിക്കോട്ട് രക്ഷാപ്രവര്‍ത്തനത്തിനിടെ ഓടയില്‍ വീണ് മരിച്ച നൗഷാദിന്റെ കുടുംബത്തിനും സിനിമയുടെ ഭാഗമായി സാമ്പത്തിക സഹായം നല്‍കിയിരുന്നു.
Discussion about this post