ഗുവാഹത്തി: സൗന്ദര്യത്തിന്റെ പേരില്‍ അസമിലെ ബിജെപി വനിതാ എം.എല്‍.എയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാരുടെ പരിഹാസം. ടെലിവിഷന്‍ താരം കൂടിയായ അങ്കൂര്‍ലത ദേഖയാണ് സോഷ്യല്‍ മീഡിയയില്‍ ലൈംഗിക ചുവയുള്ള ട്രോളുകള്‍ക്ക് ഇരയാകുന്നത്. രേഖയെ അഹസിക്കുന്നവര്ക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ തന്നെ പ്രതിഷേധവും ഉയരുന്നുണ്ട്.
ബതാദ്രോബ മണ്ഡലത്തില്‍ നിന്ന് ആറായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ദേഖ വിജയിച്ചത്. ന്യുനപക്ഷ വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലത്തില്‍ നിന്നാണ് മോഡി ആരാധികയായ ദേഖ വിജയിച്ചു കയറിയത്.
എന്നാല്‍ എം.എല്‍.എ ആയതു മുതല്‍ അവരുടെ ചൂടന്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തും ഹോട്ട് എം.എല്‍.എ എന്ന വിശേഷണം നല്‍കിയും സോഷ്യല്‍ മീഡിയയില്‍ ് ട്രോളന്മാര് സജീവമാണ്. ഒരുപടി കൂടി കടന്ന് ദേഖയുടെ വിജയത്തിന് പിന്നില്‍ അവരുടെ സെക്സ് അപ്പീലാണെന്നും ചില കോണ്‍ഗ്രസ് അനുകൂല ട്രോളുകള്‍ പരിഹസിച്ചു.ഇത് സ്ത്രീത്വത്തിനെതിരായ കടന്നാക്രമണമാണെന്ന ആരോപണവുമായി ബിജെപി സൈബര്‍ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.
ട്രോളുകളില്‍ എന്തൊക്കെ പരിഹാസം ഉണ്ടായാലും ടെലിവിഷന്‍ താരം എന്ന നിലയിലുള്ള തന്റെ ജനപ്രീതി തെരഞ്ഞെടുപ്പ് വിജയത്തിന് സഹായിച്ചുവെന്നാണ് ദേഖയുടെ നിലപാട്. തന്നെപ്പോലുള്ളവര്‍ക്കും സമൂഹത്തില്‍ പോസിറ്റീവായ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ കഴിയുമെന്ന് തെളിയിക്കുമെന്നും അവര്‍ പറയുന്നു
Discussion about this post