ഡല്‍ഹി: രാജ്യതലസ്ഥാനത്ത് ടാക്സി ഡ്രൈവറെ ആഫ്രിക്കന്‍ സംഘം ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തില്‍ കണ്ണിനും മൂക്കിനും ഗുരുതര പരിക്കേറ്റ ഓണ്‍ലൈന്‍ ടാക്സിയായ ഒലയുടെ ഡ്രൈവര്‍ നൂറുദ്ദീന്‍ (51) ഡല്‍ഹി എയിംസില്‍ ചികിത്സ തേടി. അനുവദനീയമായതിലും കൂടുതല്‍ ആളുകളെ കാറില്‍ കയറ്റാന്‍ വിസമ്മതിച്ചതാണ് ആക്രമണത്തിനു കാരണം.
തെക്കന്‍ ഡല്‍ഹിയില്‍ ഇന്നു രാവിലെയാണ് സംഭവം. രണ്ടു വനിതകളടക്കം ആറുപേരുടെ സംഘമാണ് ടാക്സി ബുക്ക് ചെയ്തത്. എന്നാല്‍ നാലു പേരെ മാത്രമേ കാറില്‍ കയറ്റാനാകൂ എന്നു നൂറുദ്ദീന്‍ അറിയിച്ചു. ഇതില്‍ പ്രകോപിതരായ സംഘം അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത ഡല്‍ഹി പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഘത്തിലുണ്ടായിരുന്ന റുവാണ്ടന്‍ വനിതയെ പിടികൂടി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
Discussion about this post