കലാഭവന്‍ മണിയുടെ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണനെ ഫേസ്ബുക്കില്‍ തെറിവിളിച്ച് നടന് സാബുമോന്. മണിയുടെ മരണവുമായി ബന്ധപ്പെട്ട് പാഡിയില്‍ ഉണ്ടായിരുന്ന ജാഫര്‍ ഇടുക്കിയേയും സാബുവിനേയും പൊലീസ് മുറയില്‍ ചോദ്യം ചെയ്യണമെന്ന് രാമകൃഷ്ണന് ആവശ്യപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ പ്രതിഷേധിച്ചാണ് സാബു തെറി അഭിഷേകവുമായി രംഗത്തെത്തിയത്.
മോശമായ വാക്കുകളാണ് സാബു രാമകൃഷ്ണനെതിരെ ഉപയോഗിച്ചിരുക്കുന്നത്. മണി ജീവിച്ചിരുന്ന സമയത്ത് വീട്ടില്‍ കയറ്റാത്ത വ്യക്തിയാണ് അദ്ദേഹത്തിന്റെ മരണശേഷം ഇപ്പോള്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് സാബു കമന്റില്‍ പറയുന്നു. കുറച്ചു നാള് ആയി എന്നെ ഈ കേസിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുന്നുവെന്നും ആദ്യമൊക്കെ ഞാന്‍ പ്രതികരിക്കാതിരുന്നത് ഒരു സഹോദരന് മരിച്ച ആളിന്റെ മാനസിക അവസ്ഥ പരിഗണിച്ചാണെന്നും ഇനി അതു എന്റെ കയ്യില്‍ നിന്നു പ്രതീക്ഷിക്കണ്ടെന്നും സാബു കമന്റിലൂടെ മുന്നറിയിപ്പ് നല്കി.
ഹൈദരാബാദിലെ കേന്ദ്ര ഫോറന്‍സിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് മണിയുടെ ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയത്. മണിയുടെ മരണത്തിന് മുമ്പും ശേഷവും ശരീരത്തില്‍നിന്ന് ശേഖരിച്ച രക്തത്തിന്റെയും മൂത്രത്തിന്റെയും ആന്തരികാവയവങ്ങളുടെയും സാമ്പിളുകളാണ് ഹൈദരാബാദിലെ കേന്ദ്രലാബില്‍ തുടര്‍പരിശോധനക്ക് വിധേയമാക്കിയത്. മരണത്തില്‍ ദുരുഹതയുണ്ടെന്ന് തങ്ങളുയര്‍ത്തിയ വാദം ശരിവെക്കുന്നതാണ് ലാബ് റിപ്പോര്‍ട്ടെന്ന് മണിയുടെ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന് പറഞ്ഞു.
Discussion about this post