സിയൂള്‍: ഉത്തര കൊറിയ നടത്തുന്ന മിസൈല്‍ പരീക്ഷണത്തിന് വീണ്ടും തിരിച്ചടി. ഉത്തര കൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു. പ്രദേശിക സമയം രാവിലെ 5.20ന് കിഴക്കന്‍ തീര നഗരമായ വോണ്‍സാനില്‍ നിന്നായിരുന്നു പരീക്ഷണം നടത്തിയത്. എന്നാല്‍ ദീര്‍ഘദൂര മിസൈലാണോ ഹ്രസ്വദൂര മിസൈലാണോ പരീക്ഷിച്ചതെന്നു വ്യക്തമല്ല.
മധ്യദൂര മുസുദാന്‍ മിസൈല്‍ പരീക്ഷണമാണ് ഉത്തര കൊറിയ നടത്തിയതെന്ന് ദക്ഷിണ കൊറിയയിലെ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യുഎസ് അധീന പ്രദേശങ്ങളിലും ജപ്പാനിലും ചെന്നെത്താന്‍ ശേഷിയുള്ള 2500-4000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലാണ് മുസുദാന്‍. ഏപ്രിലില്‍ ഉത്തര കൊറിയ നടത്തിയ മൂന്നു മുസുദാന്‍ മിസൈല്‍ പരീക്ഷണങ്ങളും പരാജയപ്പെട്ടിരുന്നു.
Discussion about this post