കാലിഫോര്‍ണിയ: തകര്‍ത്ത് കളിച്ച അര്‍ജന്റീന കഴിഞ്ഞ കോപ അമേരിക്ക ഫൈനലിലെ തോല്‍വിക്ക് ചിലിയോട് പകരം വീട്ടി. ഗ്രൂപ് ഡിയിലെ ഏറ്റവും ശ്രദ്ധേയമായ മത്സരത്തില്‍ ചിലിക്കെതിരെ അര്‍ജന്റീന രണ്ട് ഏകപക്ഷീയമായ ഗോളുകള്‍ക്കാണ് ജയിച്ചത്.
51-ാം മിനിട്ടില്‍ എയ്ഞ്ചല്‍ ഡി മരിയയും 59ാം മിനിറ്റില്‍ എവര്‍ ബനേഗയുമാണ് അര്‍ജന്റീനയുടെ ഗോളുകള്‍ നേടിയത്.
സൂപ്പര്‍താരം മെസ്സിയില്ലാതെ കളത്തിലിറങ്ങിയ അര്‍ജന്റീന മികച്ച കളിയാണ്പുറത്തെടുത്തത്. ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോള്‍രഹിതമായിരുന്നു. ആദ്യപകുതി.
Discussion about this post