ഡല്‍ഹി: മുഴുവന്‍ പൊളിറ്റ് ബ്യൂറോ അംഗങ്ങളെയും പശ്ചിമബംഗാളിലെത്തിക്കാനുള്ള നീക്കം സിപിഎം ഉപേക്ഷിച്ചു. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത് പിബി അംഗങ്ങള്‍ ബംഗാളില്‍ നേരിട്ടെത്തി പരിശോധിക്കണമെന്ന അഭിപ്രായം നേരത്തെ ഉയര്‍ന്നിരുന്നു.
നേരത്തെ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം ലംഘിച്ചാണ് പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നതെന്ന വിമര്‍ശനം പിബി യോഗത്തില്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യം പിബി രേഖപ്പെടുത്തണം എന്ന് പ്രകാശ് കാരാട്ട് ഉള്‍പ്പടെയുള്ളവര്‍ പിബിയില്‍ വാദിക്കുകയും ചെയ്തു. എന്നാല്‍ ബംഗാളിലെ അവസ്ഥ അംഗങ്ങള്‍ സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുത്ത് വിലയിരുത്തണമെന്ന ആവശ്യം ബംഗാളിലെ നേതാക്കള്‍ ഉന്നയിച്ചു. പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനം ലംഘിച്ചിട്ടില്ല എന്നാണ് ഇവരുടെ വാദം.
തീരുമാനം ലംഘിച്ചുവെങ്കില്‍ സംസ്ഥാന നേതൃത്വത്തെ പിരിച്ച് വിട്ടോളു എന്ന് ചില അംഗങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ കടുത്ത തീരുമാനമൊന്നും ഉണ്ടാകാന്‍ ഇടയില്ല എന്നാണ് സൂചന. പിബി അംഗങ്ങളെ മുഴുവനായി പങ്കെടുപ്പിക്കുന്നതിന് പകരം മൂന്ന് പിബി അംഗങ്ങള്‍ പശ്ചിമ ബംഗാളിലെത്തി വിലയിരുത്തല്‍ നടത്തും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എംഎ ബേബി എന്നിവരാണ് ഈ സംഘത്തിലുള്ളത്. കയ്യരിവാള്‍ സഖ്യത്തിന് സീതാറാം യെച്ചൂരിയുടെ അനുവാദം ഉണ്ടായിരുന്നു. പ്രകാശ് കാരാട്ടും കേരള നേതാക്കളും ഇതിനെ എതിര്‍ക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് സീതാറാം യെച്ചൂരിയുടെ മേധാവിത്വത്തിന് പാര്‍ട്ടിയില്‍ തിരിച്ചടിയേറ്റിരുന്നു. വിഎസിന്റെ മുഖ്യമന്ത്രി സ്ഥാനം ഉള്‍പ്പടെ ഉള്ള വിഷയങ്ങളില്‍ ശക്തമായ തീരുമാനം എടുക്കാന്‍ യെച്ചൂരിക്ക് കഴിയാത്തത് ഇത് കൊണ്ടാണെന്നും വിലയിരുത്തല്‍ ഉയര്‍ന്നിരുന്നു.
Discussion about this post