സിഡ്നി: ഇന്ത്യയുടെ സൈന നേവാള്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം തിരിച്ചുപിടിച്ചു. വാശിയേറിയ ഫൈനലില്‍ നിലവിലെ ലോക പത്താം റാങ്കുകാരിയായ ചൈനയുടെ യു സുന്നിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് എട്ടാം റാങ്കുകാരിയായ സൈന തോല്പിച്ചത്. സ്കോര്‍: 11-21, 21-14, 21-19.
രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സൈന കിരീടം തിരിച്ച് പിടിച്ചത്.
2014ലാണ് സൈന ഇതിന് മുന്‍പ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയത്. സൈനയുടെ ഏഴാമത്തെ സൂപ്പര്‍ സീരീസ് കിരീടമാണിത്.
Discussion about this post