ന്യൂജഴ്സി: രാജ്യാന്തര ഫുട്ബോളില്‍ നിന്ന് അര്‍ജന്റീനീയന്‍ താരം ലയണന്‍ മെസ്സി വിരമിക്കുന്നു. കോപ്പ അമേരിക്കയിലെ തോല്‍വിക്ക് പിറകെയാണ് മെസിയുടെ വിരമിക്കല്‍ വാര്‍ത്ത പുറത്ത് വന്നത്. മെസി വിരമിക്കാന്‍ തീരുമാനിച്ചതായി റോയിട്ടേഴ്സ് പോലുള്ള വാര്‍ത്താ ഏജന്‍സികളാണ് പുറത്ത് വിട്ടത്.മെസിക്ക് പിന്നാലെ ദേശീയ താരങ്ങളായ അഗ്യുറോ, മഷരാനോ എന്നിവരും വിരമിക്കല്‍ പ്രഖ്യാപിച്ചു.
വിരമിക്കല്‍ വാര്‍ത്ത ശരിവച്ചു കൊണ്ട് മെസിയുടെ പ്രസ്താവനയും പിറകെ വന്നു. ദേശീയ ടീമില്‍ തന്റെ കാലം കഴിഞ്ഞുവെന്നായിരുന്നു മെസിയുടെ വാക്കുകള്‍.മത്സരത്തിന് ശേഷം ഡ്രസിംഗ് റൂമിലേക്ക് പോകുമ്പോഴായിരുന്നു മെസിയുടെ നിര്‍ണായകമായ വാക്കുകള്‍. ദേശീയ ടീമില്‍ തന്റെ കാലം കഴിഞ്ഞു. ചില തീരുമാനങ്ങള്‍ എടുക്കേണ്ടിയിരിക്കുന്നു എന്നായിരുന്നു മെസിയുടെ വാക്കുകള്‍.രാജ്യത്തിനായി തന്നാലാവുന്നത് ചെയ്തു, കിരീടം നേടാനാവാത്തതില്‍ വേദനയുണ്ടെന്നും മെസ്സി പറഞ്ഞു.
അര്‍ജന്റീനിയന്‍ ജെഴ്സിയില്‍ ഒരു പ്രധാന കിരീടം ഏറ്റവാങ്ങാനാവാത്ത നിരാശയയോടെയാണ് മെസി രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിടപറയുന്നത്. കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ചിലിക്കെതിരെ മെസി പെനാല്‍റ്റി പാഴാക്കിയിരുന്നു.
ആരാധകരെ ഞെട്ടിച്ച് മെസ്സിക്കു പിന്നാലെ അഗ്യൂറോയും മഷറാനോയും വിരമിച്ചു
മെസ്സിയുടെ വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ അര്‍ജന്റീനയുടെ മുന്‍നിരയില്‍ കളിച്ച താരങ്ങളായ അഗ്യൂറോയും മഷരാനോയും വിരമിക്കല്‍ പ്രഖ്യാപിച്ചു. കോപ്പ കിരീട നഷ്ടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വിരമിക്കല്‍ പ്രഖ്യാപനങ്ങള്‍. മെസ്സിയുടെ വിരമിക്കല്‍ പ്രഖ്യാപനം പുറത്ത് വന്നതോടെ നിരാശരായ ആരാധകരെ കൂടുതല്‍ വേദനിപ്പിക്കുന്നതായി അഗ്യൂറോയുടെയും, മഷരാനൊയുടേയും വിരമിക്കല്‍ പ്രഖ്യാപനം. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് ദേശീയ ടീമിനോട് വിടപറയുമെന്നാണ് സൂചന. ഗോള്‍സാലോ ഹിഗ്വിന്, ലെവസി, ഡി മരിയ, ബെനഗ, ലൂക്കാസ് ബിഗ്ലിയ തുടങ്ങി താരങ്ങള്‍ ദേശീയ ടീം വിടാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോപ്പ കിരീടം നേടാതെ നാട്ടിലേക്ക് മടങ്ങി വരേണ്ട എന്ന ഇതിഹാസ താരം ഡീഗോ മറോഡണയുടെ പ്രസ്താവന ഇവരുടെ വിരമിക്കല്‍ പ്രഖ്യാപനത്തോടെ വലിയ ചര്‍ച്ചയായിട്ടുണ്ട്. മറഡോണയുടെ പ്രസ്താവന ടീമിനെ വലിയ സമര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.
Discussion about this post