ജയ്പൂര്‍: റംസാന് നോമ്പ് പരാമര്‍ശത്തില്‍ തനിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ മുസ്ലീം പണ്ഡിതര്‍ക്ക് ബോളിവുഡ് നടന് ഇര്ഫാന് ഖാന്റെ മറുപടി. തന്നെ വിരട്ടാന്‍ നോക്കരുത്, താന്‍ മത കോണ്‍ട്രാക്ടര്‍മാര്‍ ഭരിക്കുന്ന രാജ്യത്തല്ല ജീവിക്കുന്നത്- ഇര്ഫാന് ട്വീറ്റ് ചെയ്തു.
‘മത പണ്ഡിതര്‍ക്ക് എന്നെ ഭയപ്പെടുത്താന്‍ ആകില്ല. മത കരാറുകാര്‍ ഭരിക്കുന്ന രാജ്യത്തല്ല ഞാന്‍ ജീവിക്കുന്നത്’ ഇര്ഫാന് പറഞ്ഞു. തന്നെ സംബന്ധിച്ച് മതം എന്നത് വ്യക്തിപരമായ ആത്മപരിശോധന നടത്താനുള്ള ഒന്നാണ്. അനുകമ്പയുടേയും അറിവിന്റെയും സൗമ്യതയുടെയും ഉറവിടമാണ് മതം. അല്ലാതെ മതഭ്രാന്തിന്റെയോ വൈവിധ്യമില്ലാത്ത സങ്കല്പ്പങ്ങളുടേതൊ അല്ല.
‘തന്റെ പ്രസ്താവനയില്‍ അസ്വസ്ഥരായ സഹോദരമാരോട് ഒന്നേ പറയാനുള്ളൂ. ഒന്നുകില്‍ നിങ്ങള്‍ ആത്മപരിശോധനക്ക് തയ്യാറല്ല, അല്ലെങ്കില്‍ നിങ്ങള്‍ ഒരു തീരുമാനത്തിലെത്താനുള്ള തിരക്കിലാണ്’ ഇര്ഫാന് ട്വീറ്റ് ചെയ്തു.
Clerics don't scare me !! Thank God I don't live in a country governed by religious contractors (thekedars ) #FREEDOM
— Irrfan (@irrfank) July 1, 2016
For me religion is abt personal introspection , it's a source for compassion, wisdom and moderation n not for stereotyping n fanaticism.
— Irrfan (@irrfank) July 1, 2016
Pls Bhaiyon, who r upset with my statement, either u r not ready to introspect or u r in a hurry 2 reach 2 a conclusion.
— Irrfan (@irrfank) July 1, 2016
‘റംസാന് വ്രതമെടുക്കുന്നതിന് മുമ്പ് എല്ലാവരും സ്വയം ആത്മപരിശോധന നടത്തണം. മുഹറത്തിനിടയിലെ ബലിദാനത്തിന്റെ പേരില്‍ മൃഗങ്ങളെ അറക്കുന്നു. നമ്മള് മുസ്ലീങ്ങള്‍ മുഹറത്തെ പരിഹസിക്കുകയാണ്. അനുശോചിക്കുന്നതിന് വേണ്ടിയുള്ളതാണ് അത്. അതിനുപകരം നമ്മള് എന്താണ് ചെയ്യുന്നത്?’ ഇതായിരുന്നു ഇര്‍ഫാന്റെ വിവാദമായ പ്രതികരണം.
ഇര്ഫാന് ഖാന്റെ വിമര്‍ശനങ്ങള്‍ക്കെതിരെ വിവിധ മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇസ്ലാം മതത്തെക്കുറിച്ച് ഇര്ഫാന് പ്രതികരിക്കേണ്ടെന്നും അഭിനയത്തില്‍ ശ്രദ്ധിച്ചാല്‍ മതിയെന്നും ജമാഅത്ത് ഇ ഉല്‍മ ഇ ഹിന്ദ് നേതാവ് മൗലാന അബ്ദുള്‍ വാഹിദ് ഖത്രി പറഞ്ഞിരുന്നു. ഇസ്ലാം മതത്തെക്കുറിച്ച് ഒന്നുമറിയാത്ത ഇര്ഫാന്, മത കാര്യങ്ങള്‍ പറയേണ്ടതില്ലെന്ന് ജയ്പൂരിലെ മുസ്ലീം മതപണ്ഡിതന് ഖ്വാസി കാലിദ് ഉസ്മാനിയും പ്രതികരിച്ചു. ഇതിനു മറുപടിയെന്നോണമാണ് ഇന്ന് ഇര്‍ഫാന്റെ ട്വിറ്റര്‍ പ്രതികരണം.
Discussion about this post