ടെഹ്റാന്: ഇറാനിയന്‍ ചലച്ചിത്ര സംവിധായകന് അബ്ബാസ് കിരോസ്തമി (76) അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ വച്ചായിരുന്നു മരണം. സംവിധായകനായ കിരോസ്തമി തിരക്കഥാകൃത്ത്, ഫോട്ടോഗ്രാഫര്‍, നിര്‍മാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്.
1997-ല്‍ ടേസ്റ്റ് ഓഫ് ചെറിയെന്ന അദ്ദേഹത്തിന്റെ സിനിമയ്ക്ക് കാന്‍ ചലച്ചിത്രോത്സവത്തില്‍ പാംഡിഓര്‍ പുരസ്കാരം ലഭിച്ചിരുന്നു. വേര് ഈസ് ദി ഫ്രണ്ട് ഹോം (1987) ക്ളോസപ്പ് (1990), ടെന്‍ (2002), ഷിറീന് (2008) തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. കിരോസ്തമിയുടെ ഒട്ടുമിക്ക ചിത്രങ്ങളും കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
Discussion about this post