Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

ധാക്ക ഭീകരാക്രമണം: രണ്ടുപേര്‍ അറസ്റ്റില്‍

by Brave India Desk
Jul 5, 2016, 09:37 am IST
in International
Share on FacebookTweetWhatsAppTelegram

dhakka-terrorist-attack-2-arrestedധാക്ക: ഇന്ത്യക്കാരിയടക്കം 22 പേര്‍ കൊല്ലപ്പെട്ട ധാക്ക ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റില്‍. പൊലീസ് ഐ.ജി എ.കെ.എം ശാഹിദുല്‍ ഹഖാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, ഇവരെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്താന്‍ തയ്യാറായില്ല. പിടിയിലായ രണ്ടുപേരും അവശനിലയിലാണെന്നും അവരുടെ നില മെച്ചപ്പെട്ടശേഷമേ ചോദ്യം ചെയ്യൂവെന്നും അദ്ദേഹം പറഞ്ഞു.
ഒരാള്‍ ആശുപത്രയിലും മറ്റൊരാള്‍ കസ്റ്റഡിയിലുമാണ്. സംഭവസ്ഥലത്തുനിന്ന് ഒരു തീവ്രവാദിയെ പിടികൂടിയതായി നേരത്തെ പ്രധാനമന്ത്രി ശൈഖ് ഹസീന അറിയിച്ചിരുന്നു. എന്നാല്‍, ഇതാരെന്ന് വെളിപ്പെടുത്തിയിട്ടില്ല. പിടിയിലായവര്‍ക്ക് അന്താരാഷ്ട്ര തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ശാഹിദുല്‍ ഹഖ് സൂചന നല്‍കി.

വെള്ളിയാഴ്ച രാത്രിയാണ് സുരക്ഷാമേഖലയായ ധാക്കയിലെ ഗുല്‍ഷനിലുള്ള ഹൊലെ ആര്‍ട്ടിസാന്‍ ബേക്കറിയില്‍ ഭീകരര്‍ അതിക്രമിച്ചു കയറി അവിടെയുണ്ടായിരുന്നവരെ ബന്ദിയാക്കുകയും തുടര്‍ന്ന് 20പേരെ കൊലപ്പെടുത്തുകയും ചെയ്തത്. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാരും മരിച്ചിരുന്നു.

Stories you may like

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ഈ സംഭവത്തിന്റെ ഉത്തരവാദിത്തം അമഖ് വെബ്‌സൈറ്റ് വഴി ഐ.എസ് ഏറ്റെടുത്തിരുന്നു. ഓണ്‍ലൈന്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന അമേരിക്കന്‍ സംഘടനയായ സൈറ്റ് ആണ് അമഖ് വെബ്‌സൈറ്റിലെ വിവരം ആദ്യം പുറത്തു വിട്ടത്. കറുത്ത പതാകക്കു മുന്നില്‍ പോസ് ചെയ്ത നാലു ചെറുപ്പക്കാരുടെ ചിത്രവും ‘സൈറ്റ്’ പ്രസിദ്ധീകരിച്ചു. സൈനിക ഓപ്പറേഷനില്‍ കൊലപ്പെടുത്തിയവരുടേതെന്ന പേരില്‍ പൊലീസ് പുറത്തുവിട്ട അഞ്ചു ഭീകരരുടെ ചിത്രങ്ങളില്‍ നാലുപേര്‍ക്ക് സൈറ്റില്‍ വന്ന ചിത്രങ്ങളുമായി സാമ്യമുണ്ടെന്ന് പറയുന്നു. ഈ നാലുപേരും സമ്പന്ന കുടുംബങ്ങളില്‍ ജനിച്ചവരും ധാക്കയിലും വിദേശത്തുമായി ഉന്നത വിദ്യാഭ്യാസം നേടിയവരുമാണന്ന് പൊലീസ് അറിയിച്ചു.
അഞ്ചാമത്തെയാള്‍ വടക്കുപടിഞ്ഞാറന്‍ ഗ്രാമമായ ബോഗ്ര സ്വദേശിയും ആക്രമണത്തിന് നേതൃത്വം നല്‍കിയയാളുമാണെന്ന് പൊലീസ് വെളിപ്പെടുത്തി. ഖൈറുള്‍ എന്ന് വിളിക്കുന്ന ഇയാളെ കഴിഞ്ഞ ഏഴുമാസമായി മറ്റ് മൂന്ന് തീവ്രവാദ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. ഖൈറുളിന്റെ മാതാപിതാക്കളെ പോലീസ് നേരത്തെ ചോദ്യംചെയ്തിരുന്നുവെന്ന് ബംഗ്‌ളാദേശിലെ പ്രചാരമേറെയുള്ള ‘ പ്രൊഥോം അലോ’ പത്രം റിപ്പോര്‍ട്ട് ചെയ്തു.

കൊല്ലപ്പെട്ട തീവ്രവാദികളില്‍ ഒരാളായ രോഹന്‍ ഇംതിയാസ് ഭരണകക്ഷിയായ അവാമി ലീഗ് നേതാവിന്റെ മകനാണെന്നും സ്വകാര്യ സര്‍വ്വകലാശാലയായ ‘ബ്രാക്’ വിദ്യാര്‍ഥിയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇംതിയാസിന്റെ മാതാവ് ധാക്കയിലെ സമ്പന്നരുടെ മക്കള്‍ പഠിക്കുന്ന സ്‌കൊളാസ്റ്റിക സ്‌കൂള്‍ അധ്യാപികയുമാണ്.
ഡിസംബര്‍ മുതല്‍ ഇംതിയാസിനെ കാണാനില്ലെന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൊല്ലപ്പെട്ട ഭീകരരില്‍ മറ്റൊരാള്‍ മലേഷ്യന്‍ സര്‍വ്വകലാശാല വിദ്യാര്‍ഥിയാണ്.

Tags: attackterroristdhakka2
ShareTweetSendShare

Latest stories from this section

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

Discussion about this post

Latest News

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies