തിരുവനന്തപുരം: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനാണ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് സിപിഎം നേതാവ് ഇപി ജയരാജന് പറഞ്ഞു. പൊതുസമൂഹവും,മാധ്യമങ്ങളും ഇത് അംഗീകരിച്ചിട്ടുണ്ടെന്നും ഇപി ജയരാജന് ഒറു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ ശക്തമായ ഭാഷയില്‍ ഇപി ജയരാജന് വിമര്‍ശനം ഉന്നയിച്ചു. വിഎസിന് പിണറായിയോട് വൈരനിര്യാതന ബുദ്ധിയാണ്. ഒരു തരം അസൂസയാണിത്.ചില ബാഹ്യശക്തികളുടെ പിടിലാണ് വിഎസ് ഇപ്പോള്‍. കൂടാതെ പ്രായത്തിന്റെ പ്രശ്നങ്ങളുണ്ടെന്നും ജയരാജന് ആരോപിച്ചു.
എ.കെ.ജിയും, ഇഎംഎസും മരിച്ചിട്ടും പാര്‍ട്ടി നിലനിന്നു, പാര്‍ട്ടി വ്യക്ത്യാധിഷ്ഠിതമല്ലെന്നും ഇപി ജയരാജന് പറഞ്ഞു.
പിണറായി വിജയന് പാര്‍ട്ടി സംസ്ഥാനസെക്രട്ടരി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് വരുമെന്ന് നേരത്തെ വിലയിരുത്തല്‍ ഉണ്ടായിരുന്നു, എന്നാല്‍ ഉന്നതനായ സിപിഎം നേതാവ് തന്നെ ഇക്കാര്യം സ്തിരീകരിക്കുന്നത് ആദ്യമായാണ്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ആ സ്ഥാനത്ത് തുടരുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Discussion about this post