സാക്കീര്‍ നായികില്‍ നിന്ന് പ്രചോദനമുള്‍കൊണ്ട് നടന്ന ഭീകരാക്രമണത്തിന്റെ പട്ടിക നിരത്തി, സാക്കീര്‍ നായികിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ടൗസ് നൗ ചാനല്‍ മേധാവി അര്‍ണാബ് ഗോസ്വാമി നടത്തിയ ന്യൂസ് അവതരണം സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. സര്‍ക്കാര്‍ നായികിന്റെ പ്രഭാഷണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് അര്‍ണബ് ചാനല്‍ ന്യൂസ് അവറില്‍ ആവശ്യപ്പെടുന്നു.
ഭീകരതയുടെ പ്രചാരകനാണ് സാക്കീര്‍ നായിക് എന്ന് പറയുന്ന അര്‍ണാബ് അയാളുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടണമെന്നും, പ്രസംഗം പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്നും ആവശ്യപ്പെടുന്നു. നായിക്കിനെ വിലക്കണമെന്നാവശ്യപ്പെട്ടുള്ള അര്‍ണാബിന്റെ വീഡിയൊ വ്യാപകമായി നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സാക്കീര്‍ നായികിനെ വിലക്കണമെന്ന ആവശ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ വരുന്നത്.
വീഡിയൊ-
Discussion about this post