ചെവി കേള്‍ക്കാത്ത നായ കുട്ടിയെ ഭാഷ പഠിപ്പിച്ച് ബധിരയായ പെണ്‍കുട്ടി. ആറ് വയസ്സ് പ്രായമുള്ള വാള്‍ട്ടര്‍ എന്ന നായക്കുട്ടിയെ ജൂലിയ പരിശിലീപ്പിക്കുന്ന വീഡിയൊ ഇതിനകം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ചെറുപ്പം മുതല്‍ ജൂലിയക്ക് കേള്‍ക്കാന്‍ കഴിയുമായിരുന്നില്ല. തന്റെ അമ്മയെ അവള് മനസ്സിലാക്കിയിരുന്നത് കഴുത്ത് മണത്ത് നോക്കിയായിരുന്നു. ആറ് മാസം മുന്‍പ് വാള്‍ട്ടര്‍ ജൂലിയയെ കണ്ടപ്പോള്‍ അവനും അത് തന്നെ ചെയ്തു. ആദ്യ കാഴ്ചയില്‍ തന്നെ അവന് ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവനായി ജൂലിയയുടെ അമ്മ ക്രിസി പറയുന്നു.
സിറ്റ്, ഫുഡ് എന്നിങ്ങനെ വാള്‍ട്ടറിനെ പഠിപ്പിക്കുന്ന തിരക്കിലാണ് ജൂലിയ
ജൂലിയ ദത്തെടുത്ത നായകുട്ടിയെ സംബന്ധിച്ച വാര്‍ത്തകളും വീഡിയൊവും ഇതിനകം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ഹൃദയത്തില്‍ തട്ടുന്നതാണ് ഇത്തരം കാര്യങ്ങളെന്ന് പലരും ഫേസ്ബുക്കില്‍ പ്രതികരണം എഴുതി.
വീഡിയൊ-
Discussion about this post