മമ്മൂട്ടി ചിത്രമായ കസബയുടെ ടീസര്‍ റെക്കോര്‍ഡ് മറിക്കടന്ന് മോഹന്‍ലാല്‍ ചിത്രം ജനതാ ഗാരേജിന്റെ ടീസര്‍. മലയാളത്തില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ പേര് കണ്ട ടീസര്‍ കസബയുടേതായിരുന്നു. ഈ റെക്കോര്‍ഡാണ് ജനതാ ഗാരേജിലൂടെ മോഹന്‍ലാല്‍ ചിത്രം തകര്‍ത്തിരിക്കുന്നത്.
24 മണിക്കൂറിനുള്ളില്‍ ഏഴ് ലക്ഷം പേരാണ് ജനതാ ഗാരേജിന്റെ മലയാളം ടീസര്‍ കണ്ടത്. മലയാളത്തിലെ സര്‍വ്വകാല റെക്കോര്‍ഡാണ് ജനതാ ഗാരേജിന്റേത്.
മോഹന്‍ലാലും ജൂനിയര്‍ എന്‍ടി ആറും പ്രധാന വേഷത്തിലെത്തുന്ന ജനതാ ഗാരേജ് തെലുങ്കിലും മലയാളത്തിലുമായാണ് പുറത്തിറങ്ങുന്നത്. തെലുങ്ക് ടീസറില്‍ മോഹന്‍ലാലിന് വലിയ പ്രധാന്യം ലഭിച്ചില്ലെന്ന പരാതി പരിഹരിച്ചാണ് മലയാളത്തില്‍ ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്.
ടീസര്‍ കാണുക-
Discussion about this post