ബെയ്ജിംഗ്: ദക്ഷിണ ചൈന കടല്‍ അധികാര തര്‍ക്കത്തില്‍ ഇന്ത്യ ചൈനയെ പിന്തുണയ്ക്കുന്നതായി ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. രാജ്യാന്തര കോടതി ദക്ഷിണ ചൈന കടലില്‍ ചൈനയുടെ അവകാശവാദത്തിനെതിരേ വിധി പറഞ്ഞതിനു പിന്നാലെയാണ് ഇന്ത്യ പിന്തുണയ്ക്കുന്നതായുള്ള റിപ്പോര്‍ട്ട് നല്‍കിയത്. ദക്ഷിണ ചൈന കടല്‍ വിഷയത്തില്‍ ചൈനയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയത്.
ഏകദേശം 70 രാജ്യങ്ങള്‍ ചൈനയെ പിന്തുണയ്ക്കുന്നതായും ചര്‍ച്ചകളിലൂടെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് വിശ്വസിക്കുന്നതെന്നുമാണ് സര്‍ക്കാരിന്റെ കീഴിലുള്ള മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സമാധാനത്തോടെയും ഭീഷണിയില്ലാതെയും കടല്‍ അതിര്‍ത്തി പ്രശ്നം സംസാരിച്ചു തീര്‍ക്കുകയാണ് വേണ്ടിയതെന്നാണ് രാജ്യാന്തര കോടതിയുടെ വിധിക്കു പിന്നാലെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്.
Discussion about this post