പാരീസ്: ഫ്രാന്‍സിലെ നീസില്‍ ദേശീയ ദിനാഘോഷത്തിനിടെ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണയ്ക്കുന്ന വാര്‍ത്ത ഏജന്‍സിയായ അമാഖ് ആണ് വാര്‍ത്ത സ്ഥരീകരിച്ചത്. ജനക്കൂട്ടത്തിനിടയിലേക്ക് ഓടിച്ചു കയറ്റിയ ട്രക്ക് ഓടിച്ചിരുന്നത് ഐ.എസ് ഭീകരനാണെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുഹമ്മദ് എന്ന 19 കാരനാണ് ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി ആക്രമണം നടത്തിയത്. ഐ.എസിനെതിരെ സൈനീക നീക്കം നടത്തുന്ന യു.എസിന്റെ സഖ്യകക്ഷി രാജ്യങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമായിരുന്നു നീസിലേതെന്നും അമാഖ് സ്ഥിരീകരിച്ചു.
Discussion about this post