ഡല്‍ഹി: പാര്‍ട്ടി സഹപ്രവര്ത്തകന് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് കേസ് നല്കിയ എ.എ.പി വനിതാ പ്രവര്‍ത്തക ആത്മഹത്യ ചെയ്തു. ഔട്ടര്‍ ഡല്‍ഹിയിലെ നരേല പ്രദേശത്ത് താമസിക്കുന്ന ഇവര്‍ പാര്‍ട്ടി പ്രവര്‍ത്തകനായ രമേഷ് വാദ്വായ്ക്ക് എതിരെയാണ് കേസ് നല്‍കിയത്. ഇയാള്‍ക്ക് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ഇവര്‍ വിഷാദത്തിലായിരുന്നു എന്ന് കുടുംബം പറയുന്നു. ഇന്നലെ ഉച്ചയോടെ വിഷം കഴിച്ച ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോഴാണ് മരിച്ചത്.
അനാവശ്യമായ തന്നെ സ്പര്‍ശിച്ചു എന്ന് ആരോപിച്ചാണ് ഇവര്‍ പരാതി നല്‍കിയത്. തുടര്‍ന്ന് രമേശിനെതിരെ മാനഭംഗ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഒരു എം.എല്‍.എയുടെ സംരക്ഷണം ലഭിക്കുന്ന പ്രതി പുറത്തിറങ്ങിയ വിവരം ഇവരെ അലട്ടിയിരുന്നു എന്നാണ് അറിയുന്നത്. വനിതാ പ്രവര്‍ത്തകയുടെ പരാതി എ.എ.പി അവഗണിച്ചതായി ഡല്‍ഹി ബി.ജെ.പി ആരോപിച്ചു.
മരിച്ച പെണ്‍കുട്ടി തനിക്കെതിരെ ഉണ്ടായ ഉപദ്രവത്തെ കുറിച്ച് എ.എ.പിയെ അറിയിച്ചിട്ടും അവരത് അവഗണിച്ചു. ഇത് എ.എ.പിയുടെ സ്ത്രീ വിരുദ്ധ നിലപാടാണ് വ്യക്തമാക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രിയും എം.എല്‍.എ ശരത് ചൗഹാനുമാണ് ഈ മരണത്തിന് ഉത്തരവാദികള്‍.’ ഡല്‍ഹി ബി.ജെ.പി അദ്ധ്യക്ഷന്‍ ആരോപിച്ചു. അതേസമയം ആരോപണങ്ങള്‍ നിഷേധിച്ച എ.എ.പി, മരണത്തെ മുന്‍ നിര്‍ത്തി രാഷ്ട്രീയം കളിക്കുകയാണ് ബി.ജെ.പി എന്ന് ആരോപിച്ചു.
പരാതിയില്‍ എം.എല്‍.എയുടെ പേര് പരാമര്‍ശിക്കുന്നില്ല. പെണ്‍കുട്ടിയെ ഉപദ്രവിച്ച വ്യക്തിയുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ല. ഒരു പാവപ്പെട്ട പെണ്‍കുട്ടിയുടെ മരണം ഉപയോഗിച്ച് രാഷ്ട്രീയം കളിച്ച് ബി.ജെ.പി തരംതാഴരുത്. കുറ്റവാളിക്ക് എതിരെ നടപടി എടുക്കണമെന്നാണ് എ.എ.പിയുടെയും ആവശ്യം.” പാര്‍ട്ടി വക്താവ് ദീപക് ബാജ്പേയ് പറഞ്ഞു.
Discussion about this post