തിരുവനന്തപുരം: മുന്‍ എക്സൈസ് മന്ത്രി കെ. ബാബുവിനെതിരായ വിജിലന്‍സിന്റെ ത്വരിതപരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നു. ബാര്‍, ബിയര്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ അനുവദിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് പരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേസില്‍ ബാബു നല്കിയ വിശദീകരണം വിജിലന്‍സ് തള്ളി. കൃത്യമായ മറുപടിയല്ല ബാബുവിന്റേതെന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാര്‍ ഇടപാടില്‍ കെ. ബാബു അധികാരം ദുര്‍വിനിയോഗം ചെയ്തെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വഴിവിട്ട സഹായങ്ങള്‍ നല്കി. ബാറുകള്‍ പൂട്ടിയതും ബിയര്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ അനുവദിച്ചതും ദുരുദ്ദേശത്തോടെയാണ്. പലര്‍ക്കും ബാര്‍ അനുവദിച്ചപ്പോള്‍ ചില അപേക്ഷകള്‍ പിടിച്ചുവെച്ചു. കാരണമില്ലാതെയാണ് അപേക്ഷകള്‍ പിടിച്ചുവെച്ചതെന്നും ബാര്‍, ബിയര്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ നല്കുന്നതില് കെ. ബാബു നേരിട്ട് ഇടപെട്ടെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Discussion about this post