ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ബിജെപിയുടെയും പിഡിപിയും സഖ്യത്തിലുള്ള സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിയായി പിഡിപി അധ്യക്ഷന്‍ മുഫ്തി മുഹമ്മദ് സയ്യിദ് സത്യപ്രതിജ്ഞ ചെയ്യും. മുഫ്തിക്കൊപ്പം 25 മന്ത്രിമാരും ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.ബിജെപിയുടെ 12 ഉം പിഡിപിയുടെ 12 അംഗങ്ങളും മുഫ്തിക്കൊപ്പം മന്ത്രിമാരായി അധികാരമേറ്റു. ആഭ്യന്തരം, ധനകാര്യം, പൊതുമരാമത്ത് എന്നീ വകുപ്പുകള്‍ ബിജെപിക്ക് നല്കു അടുത്ത 5 വര്‍ഷത്തേക്കുളള പൊതുമിനിമം പരിപാടി സത്യപ്രതിജ്ഞക്കു ശേഷം പുറത്തിറക്കും.
തെരഞ്ഞെടുപ്പില്‍ ഇരുകക്ഷികള്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്നതിനാല്‍ ബിജെപിയും പിഡിപിയും തമ്മില്‍ ആശയപരമായ ഭിന്നതകളില്‍ കാരണം തീരുമാനം വൈകുകയായിരുന്നു. പിഡിപിയുടെ താല്പര്യപ്രകാരം സമാധാനം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേക സൈനികാധികരം ഭാഗികമായി പിന്‍വലിക്കും.എന്നാല്‍ ആര്‍എസ്എസിന്റെ കടുത്ത സമ്മര്‍ദ്ദം നിലനില്‍ക്കുന്നുണ്ടെങ്കിലും കശ്മീരിന് പ്രത്യേക ഭരണഘടനാപദവി നല്കുന്ന 370 ാം വകുപ്പ് പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്കി.കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുളള ചര്‍ച്ചകളില്‍ ഹുറിയത്ത് നേതാക്കളെ കൂടി ഉള്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
രണ്ടുമാസത്തോളം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിലാണ് ജമ്മു കശ്മീരില്‍ പിഡിപിബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്.
Discussion about this post