ദന്ദേവാഡാ: ഛത്തിസ്ഗഡിലെ ദന്ദേവാഡാ ജില്ലയില്‍ പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. ഇതിനിടയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒരു സംഘം ഒരു ലക്ഷം രൂപ തലയ്ക്ക് വില പറഞ്ഞിരിക്കുന്ന ഒരു മാവോയിസ്റ്റിനെ പിടികൂടിയിട്ടുണ്ട്.
ഡിസ്ട്രിക്റ്റ് റിസര്‍വ് ഗ്രൂപ്പ്, സ്പെഷ്യല്‍ ടാസ്ക്ക് ഫോഴ്സ്, സി.ആര്.പി.എഫ് എന്നിവരടങ്ങുന്ന സുരക്ഷാ സേനയാണ് നിലാവായാ മാന്ഡേഡായ്ക്ക് അടുത്തുള്ള വനമേഖലയില്‍ ആയുധധാരികളായ ഗെറില്ലകളുമായി ഏറ്റുമുട്ടിയത്. ഇവര്‍ ഐ.ഇ.ഡി സ്ഫോടനം നടത്തുകയും സേനയ്ക്ക് നേരെ വെടിവയ്ക്കുകയുമായിരുന്നു. തുടര്‍ന്ന് സേന ശക്തമായി തിരിച്ചടിച്ചു.
Discussion about this post