തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സൗദി അറേബ്യയിലെത്തിയ കേന്ദ്ര സഹമന്ത്രി വി.കെ സിംഗിന് സൗദിയിലെ ഇന്ത്യക്കാര്‍ വരവേറ്റത് ഹിന്ദിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കി. ജിദ്ദയിലുംസ റിയാദിലും എത്തിയ വി.കെ സിംഗ് സൗദി അധികൃതരുമായി ചര്‍ച്ച നടത്തി.
സൗദി ഓജര്‍ കമ്പനിയുടെ ശുമൈസി ലേബര്‍ ക്യാമ്പിലെത്തിയ മന്ത്രി തൊഴിലാളികളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും ഉടന്‍ പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പ് നല്കി. ഉച്ചത്തില്‍ സിന്ദാബാദ് വിളിച്ചു കൊണ്ടാണ് ലേബര്‍ കേമ്പിലെത്തിയ കേന്ദ്രമന്ത്രി വി.കെ സിങ്ങിനെ ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികള്‍ സ്വീകരിച്ചത്. ഒന്നര മണിക്കൂര്‍ നേരം തൊഴിലാളികളോടൊപ്പം ചെലവിട്ട മന്ത്രി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ശ്രദ്ധയോടെ കേട്ടു. സൗദി തൊഴില്‍ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്കായിലെ തീരുമാനങ്ങള്‍ മന്ത്രി വിശദീകരിച്ചപ്പോള്‍ തൊഴിലാളികള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. ഫീസ് ഈടാക്കാതെ ഇഖാമ പുതുക്കാനും സ്പോണ്‍സര്‍ഷിപ്പ് മാറാതെ തന്നെ മറ്റു കമ്പനികളില്‍ ജോലി ചെയ്യാനുള്ള താല്‍ക്കാലിക പെര്‍മിറ്റ് നല്‍കാനും സൗദി തൊഴില്‍ മന്ത്രാലയം തയ്യാറാണെന്ന് മന്ത്രി അറിയിച്ചു.
നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ ഇന്ത്യയിലെ ഏത് വിമാനത്താവളത്തില്‍ ഇറങ്ങിയാലും വീട്ടില്‍ എത്തുന്നത് വരെയുള്ള ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. ഇന്ത്യയിലേക്കുള്ള വിമാനയാത്രാ ചെലവ് സൗദി ഗവണ്മെന്റ് വഹിക്കുമെന്ന് മന്ത്രിയോടൊപ്പം ക്യാമ്പ് സന്ദര്‍ശിച്ച സൗദി തൊഴില്‍ മന്ത്രാലയം മക്കാ പ്രവിശ്യാ ഡയരക്ടര്‍ ജനറല്‍ അബ്ദുള്ള അല്‍ ഒലയാന്‍ അറിയിച്ചിരുന്നു.
വീഡിയൊ-
हिंदुस्तान जिंदाबाद,@Gen_VKSingh जिंदाबाद के नारों से गूंज उठा #Saudi अपने तो अपने होते हैं #NoIndianLeftBehind 👍💐👏 pic.twitter.com/TXp37La0Et
— Girish Anand (@DigitalGirish) August 5, 2016
Discussion about this post