കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പക്തിയ പ്രവിശ്യയിലുണ്ടായ വ്യത്യസ്ത സ്ഫോടനങ്ങളില്‍ കുറഞ്ഞത് 10 പേര് കൊല്ലപ്പെട്ടു. സംകാനൈ ജില്ലയിലുണ്ടായ ആദ്യ സ്ഫോടനത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ കൊല്ലപ്പെട്ടു. ആളുകള്‍ സഞ്ചരിച്ച വാഹനം ബോംബിട്ട് തകര്‍ക്കുകയായിരുന്നെന്ന് പ്രവിശ്യ ഗവര്‍ണറുടെ വക്താവ് നഖ്വിബ് അഹമ്മദ് അറിയിച്ചു.
സംകാനൈയിലുണ്ടായ മറ്റൊരു സ്ഫോടനത്തില്‍ അഞ്ചു പേര് കൂടി കൊല്ലപ്പെട്ടു. പ്രദേശവാസികള്‍ സഞ്ചരിച്ച ട്രാക്ടര്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും അഹമ്മദ് അറിയിച്ചു.
Discussion about this post