ഇസ്ലമാബാദ്: പാക്കിസ്ഥാനിലെ ക്വറ്റയില്‍ ആശുപത്രിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 93 പേര് കൊല്ലപ്പെട്ടു. സിവില്‍ ഹോസ്പിറ്റലിലാണ് സ്ഫോടനമുണ്ടായത്. കഴിഞ്ഞ ദിവസം ബലൂചിസ്താന്‍ ബാര്‍ അസോസിയേഷന് പ്രസിഡന്റ് ബിലാല്‍ അന്‍വര്‍ കാസിയെ അജ്ഞാതര്‍ വെടിവെച്ചുകൊന്നതിന്റെ പിന്നാലെയാണ് ആശുപത്രിയില്‍ സ്ഫോടനം ഉണ്ടായത്.സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
കാസിയുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലാണ് സ്ഫോടനമുണ്ടായത്. കാസിയെ കാണാന്‍ അഭിഭാഷകര്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് ബോംബ് സ്ഫോടനം ഉണ്ടായത്. നിരവധി അഭിഭാഷകര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ അധികവും അഭിഭാഷകരാണ്.
Discussion about this post