ഇസ്ലാമാബാദ്: തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്റെ യഥാര്‍ഥ മുഖം വീണ്ടും വെളിപ്പെടുന്നു. കാശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ട ഹിസ്ബുള്‍ മുഹാജിദിന് കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ ചിത്രം പാക്കിസ്ഥാനിലെ ആസാദി എക്സ്പ്രസ് ട്രെയിനിന്റെ ചുവരില്‍ പതിച്ചു. വാനിയുടെ വധത്തിനു പിന്നാലെ കാഷ്മീരില്‍ പൊട്ടിപ്പുറപ്പെട്ട ലഹളയില്‍ 56 പേര് മരിച്ചു. ജൂലൈ എട്ടിനാണ് വാനിയെ സുരക്ഷാ സേന വധിച്ചത്.
വാനിയെ രക്തസാക്ഷിയെന്നാണ് പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് വിശേഷിപ്പിച്ചത്. തീവ്രവാദികളെ രക്തസാക്ഷിയാക്കി പ്രകീര്‍ത്തിക്കരുതെന്ന് സാര്‍ക്ക് രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ സമ്മേളനത്തിനായി പാക്കിസ്ഥാനില്‍ ചെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ പിന്നാലെയാണ് ആസാദി എക്സ്പ്രസ് ട്രെയിനില്‍ വാനിയുടെ ചിത്രം പാക്കിസ്ഥാന് പതിച്ചിരിക്കുന്നത്.
Discussion about this post