ഡല്‍ഹി: പ്രശസ്ത പാക്കിസ്ഥാന് ഗായകന് അദ്നാന്സ്വാമി രണ്ടാം തവണയും ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷ നല്കി. അപേക്ഷ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. നേരത്തെ ഇന്ത്യന്‍ പൗരത്വത്തിനായുള്ള സ്വാമിയുടെ അപേക്ഷ കേന്ദ്രം തള്ളിക്കളഞ്ഞിരുന്നു.
മുമ്പ് രണ്ട് വര്‍ഷം മുന്‍പാണ് അദ്ദേഹം ഇന്ത്യന്‍ പൗരത്വത്തിനായി ആദ്യ അപേക്ഷ നല്‍കിയത്.അദ്നാന്സ്വമിയുടെ അപേക്ഷ ലഭിച്ചതിനെ തുടര്‍ന്ന് പൗരത്വം നല്‍കുന്നത് സംബന്ധിച്ച് കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമ മന്ത്രാലയത്തിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. എന്നാല്‍ പൗരത്വ നിയമനുസരിച്ച് ആഭ്യന്തര മന്ത്രാലയമാണ് ഇന്ത്യന്‍ പൗരത്വം നല്‍കേണ്ടതെന്ന് അറിയിച്ചു .
പാക്കിസ്ഥാന് പൗരനായ സ്വാമി 2001ലാണ് ഇന്ത്യയില്‍ എത്തിയത്. തുടര്‍ന്ന് 2001നും 2013നും ഇടയ്ക്ക് സ്വാമി യു.കെ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ആദ്യം പൗരത്വം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് മുംബൈ പോലീസിന്റെ സ്പെഷ്യല്‍ ബ്രാഞ്ചിലാണ് അദ്നാന് സ്വാമി അപേക്ഷ സമര്‍പ്പിച്ചത്.
Discussion about this post