പോര്‍ട്ട് ഓഫ് സ്പെയിന്: ഇന്ത്യ-വിന്‍ഡീസ് നാലാം ടെസ്റ്റിന്റെ ആദ്യ ദിനമായ ഇന്നലെ മഴ മൂലം 22 ഓവര്‍ മാത്രമാണ് കളി നടന്നത്. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ വിന്‍ഡീസ് രണ്ട് വിക്കറ്റിന് 62 റണ്‍സ് എടുത്തിട്ടുണ്ട്. ടോസ് നേടിയ വിന്‍ഡീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായ് മഴ പെയ്തതോടെ കളി തടസപ്പെട്ടു. ഒന്നാം വിക്കറ്റില്‍ 31 റണ്‍സ് ചേര്‍ത്ത ശേഷമാണ് വിന്‍ഡീസീന് ആദ്യവിക്കറ്റ് നഷ്ടമായത്. 9 റണ്‍സ് എടുത്ത ലിയോ ജോണ്‍സണെ ഇശാന്ത് ശര്‍മ പുറത്താക്കി. പിന്നീടെത്തിയ ഡാരന്‍ ബ്രാവോ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി അശ്വിന് കീഴടങ്ങി. 10 റണ്‍സായിരുന്നു ബ്രാവോയുടെ സംഭാവന. 32 റണ്‍സോടെ ക്രെയ്ഗ് ബ്രാത്വെയ്റ്റും നാല് റണ്‍സോടെ സാമുവല്‍സുമാണ് ക്രീസില്‍.
മൂന്നാം ടെസ്റ്റില്‍ നിന്നും രണ്ട് മാറ്റങ്ങളുമായാണ് ലോക ഒന്നാം നമ്പര്‍ പദവിയിലുള്ള ഇന്ത്യ ഇറങ്ങിയത്. ഓപ്പണര്‍ ശിഖര്‍ ധവാന് പകരം മുരളി വിജയും രവീന്ദ്ര ജഡേജയ്ക്ക് പകരം ചേതേശ്വര്‍ പൂജാരയും ടീമിലെത്തി.
ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണ് മത്സരഫലം. ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യയ്ക്ക് അത് നിലനിര്‍ത്താന്‍ ടെസ്റ്റില്‍ വിജയം അനിവാര്യമാണ്. മഴ വിജയം മുടക്കിയാല്‍ ഇന്ത്യയ്ക്ക് ഒന്നാം റാങ്ക് നഷ്ടമാകും.
Discussion about this post