കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്ര ബോസിനെ അനുസ്മരിച്ചുകൊണ്ടുള്ള ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ ട്വീറ്റ് വിവാദമാകുന്നു. നേതാജി സുഭാഷ് ചന്ദ്രബോസ് ത്യാഗത്തിന്റോയും ധീരതയുടേയും പ്രതീകമാണെന്നും അദ്ദേഹത്തിന്റെ ‘മരണ വാര്‍ഷിക ദിന’ത്തില്‍ നാമെല്ലാം അദ്ദേഹത്തെ ഓര്‍ക്കുകയും ആദരവ് അര്‍പ്പിക്കുകയും ചെയ്യുന്നുവെന്നായിരുന്നു ധനമന്ത്രിയുടെ ട്വീറ്റ്. നേതാജിയുടെ മരണവും ജീവിതവും സംബന്ധിച്ച് നിലനില്‍ക്കുന്ന വാദപ്രതിവാദങ്ങള്‍ക്ക് ഇടയിലാണ് തായ്വാനിലെ വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടുവെന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള കേന്ദ്രമന്ത്രിയുടെ ട്വീറ്റ്.
അരുണ്‍ ജെയ്റ്റ്ലിയുടെ പ്രസ്താവന ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തു.
1945ലെ അപകടത്തെ നേതാജി അതിജീവിച്ചുവെന്ന വാദം ശക്തമാണ്. പുറത്തുവരുന്ന നേതാജി രഹസ്യ രേഖകളും സൂചിപ്പിക്കുന്നത് അതാണ്. നേതാജിയുടെ കുടുംബവും ഇത് വിശ്വസിക്കുകയും വിഷയത്തില്‍ കൂടുതല്‍ വെളിച്ചം വീഴേണ്ടതുണ്ടെന്ന് വാദിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് വിമാന അപകട സിദ്ധാന്തം ശരിവെക്കുന്ന തരത്തില്‍ അരുണ്‍ ജെയ്റ്റ്ലിയുടെ പ്രസ്താവന. 1945 ആഗസ്ത് 18നാണ് തായ് വാനില്‍ വിമാനാപകടം നടന്നത്. നേതാജിയുടെ ബന്ധുവും അടുത്തിടെ ബംഗാള്‍ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയില്‍ ചേരുകയും ചെയ്ത ചന്ദ്രബോസ് ധനമന്ത്രി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. വിവാദമായതോടെ അരുണ്‍ ജെയ്റ്റ്ലി ട്വീറ്റ് ഡിലീറ്റ് ചെയ്തു.
നേതാജിയുടെ മരണം ഇന്ത്യയിലെ ഏറ്റവും വലിയ ഒരു രഹസ്യമായി അവശേഷിക്കുകയും ബംഗാളിലെ വൈകാരിക വിഷയമായിരിക്കുകയും ചെയ്യവെയാണ് അപക്വമായി കേന്ദ്രമന്ത്രി പ്രസ്താവന നടത്തിയത്. സര്‍ക്കാര്‍ തലത്തില്‍ നേതാജിയുടെ മരണം സംബന്ധിച്ച് മൂന്ന് അന്വേഷണങ്ങള്‍ നടന്നു. ആദ്യ രണ്ടും വിമാനാപകടത്തില്‍ മരണം നടന്നെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ മൂന്നാമത്തെ അന്വേഷണ റിപ്പോര്‍ട്ട് ഈ വാദം തെറ്റാണെന്ന് സമര്ദ്ധിക്കുകയായിരുന്നു.
ഫൈസാബാദില്‍ നേതാജി ഗുംനാമി ബാബ എന്ന പേരില്‍ വേഷപ്രച്ഛന്നനായി ജീവിച്ചിരുന്നുവെന്ന വാദവും നിലനില്‍ക്കുന്നുണ്ട്.
Today is Raksha Bandhan I don't want to hurt anybody. But shocked with @arunjaitley Ji hurtful tweet this morning on Netaji.We're all hurt
— Mamata Banerjee (@MamataOfficial) August 18, 2016
Discussion about this post