അജ്മീര്‍: വെളിമ്പ്രദേശത്ത് പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനെതിരെ ശക്തമായ സന്ദേശം നല്കി യുവാക്കള്‍. അജ്മീരിലെയും ഉദയ്പൂരിലെയും കുറച്ച് യുവാക്കളാണ് തങ്ങളുടെ സഹോദരിമാര്‍ക്കായി വ്യത്യസ്തമായ ഒരു സമ്മാനം ഒരുക്കിയത്. രക്ഷാബന്ധന് ദിനത്തിന്റെ ഭാഗമായി തങ്ങളുടെ സഹോദരിമാര്‍ക്ക് ശൗചാലയം നിര്‍മ്മിച്ച് നല്‍കിയിരിക്കുകയാണ് ഇവര്‍.
യുവാക്കളെ മാതൃകയായെടുത്ത് മറ്റു ചിലരും ശൗചാലയങ്ങള്‍ നിര്‍മ്മിക്കുമെന്ന് പ്രതിജ്ഞ എടുത്തിട്ടുണ്ട്. 35 കാരനായ പ്രേം ചന്ദ് ശര്‍മ്മാണ് തന്റെ സഹോദരിക്ക് ശൗചാലയം നിര്‍മ്മിച്ച് നല്‍കിയത്. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനാണ് ഇയാള്‍. തന്റെ ആറ് സഹോദരിമാര്ക്കായും ടോയ്ലറ്റ് നിര്‍മ്മിക്കുമെന്ന് ഇയാള്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ ടോയ്ലറ്റ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്ന് ശര്‍മ്മ പറയുന്നു. തന്റെ സഹോദരി പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി വെളിമ്പ്രദേശത്ത് പോകുന്നത് കണ്ട് തനിക്ക് വിഷമം ഉണ്ടായെന്നും ശര്‍മ്മ പറയുന്നു.
താന്‍ വലിയ ധനികനൊന്നുമല്ല. എന്നാല്‍ സഹോദരിമാര്‍ വെളിമ്പ്രദേശത്ത് പോകുന്നത് കണ്ട് തനിക്ക് വിഷമമായെന്ന് പ്രേം പറയുന്നു. രക്ഷാബന്ധന് ദിനത്തില്‍ സഹോദരിമാര്‍ക്ക് ചെയ്ത് നല്കാവുന്ന ഏറ്റവും നല്ല കാര്യമാണ് ടോയ്ലറ്റ് നിര്‍മ്മിച്ച് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.
ഉദയ്പൂരിലും വളരെ വ്യത്യസ്തമായാണ് രക്ഷാബന്ധന് ആഘോഷങ്ങള്‍ നടന്നത്. ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ക്കായി ടോയ്ലറ്റ് നിര്‍മ്മിച്ച് നല്കാന് യുവാക്കള്‍ തീരുമാനിച്ചു.
Discussion about this post