ന്യൂയോര്‍ക്ക്: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ പ്രചരണത്തിന്റെ മാനേജറായ പോള്‍ മാനഫോര്‍ട്ട് പിന്മാറി. കഴിഞ്ഞ രണ്ട് മാസമായി പോള്‍ ട്രംപിന് വേണ്ടി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
റഷ്യയോടും മുന്‍ ഉക്രൈന് പ്രസിഡന്റ് വിക്ടര്‍ യാന്കോവിച്ചുമായുള്ള അടുപ്പത്തെച്ചൊല്ലിയുള്ള വിമര്‍ശനങ്ങളെത്തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. പോളിന്റെ തീരുമാനത്തെ മാനിക്കുന്നുവെന്നും അദ്ദേഹം ഒരു മികച്ച് പ്രൊഫഷണലാണെന്നും രാജി സ്വീകരിച്ചു കൊണ്ട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
Discussion about this post