മുംബൈ:ഇന്ത്യയിലെ മുസ്ലിം സമുദായ പ്രത്യേക പരിഗണൃന ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് ശിവസേന മുഖപത്രമായ സാംമ്ന.
‘അവര്‍(മുസ്ലിങ്ങള്‍)ഈ രാജ്യത്ത് നിന്ന് എന്തെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം അവര്‍ ഇന്ത്യ അവരുടെ മാതൃരാജ്യമെന്ന് സ്വീകരിക്കണം, വന്ദേമാതാരം ഉദ്ഘോഷിക്കണം’ അവര്‍ അവരുടെ മതവിശ്വാസങ്ങളില്‍ അള്ളിപിടിച്ചിരിക്കുകയാണെങ്കില് സ്വാതന്ത്ര്യം ആവശ്യപ്പെടരുത്’സാമനയിലെ ലേഖനം പറയുന്നു.
കഴിഞ്ഞ ദിവസം ഓള് ഇന്ത്യ മാജ്ലിസ് ഇത്തിഹാദുല്‍ മുസ്ലിമീന് നേതാവ് ആസുദ്ദീന് ഒവൈസി നടത്തിയ വിവാദപ്രസ്താവനയോട് പ്രതികരിച്ച് കൊണ്ടാണ് സാംമനയിലെ ലേഖനം. മഹാരാഷ്ട്രയില്‍ മറാത്തക്കാര്‍ക്ക് എന്ന പോലെ മുസ്ലിംങ്ങള്‍ക്കും സംവരണം വേണമെന്നായിരുന്നു മാര്‍ച്ച് ഒന്നിന് നാഗ്പൂരില്‍ വച്ച് ഒവൈസി പ്രസംഗിച്ചത്. രാജ്യത്തെ മുസ്ലിംങ്ങള്‍ ഒന്നിക്കണമെന്നു ഒവൈസി ആവശ്യപ്പെട്ടിരുന്നു.
പാവങ്ങളായ മസ്ലിംങ്ങള്ക്ക് സംവരണം ലഭിക്കണം, എന്നാല്‍ അത് മുസ്ലിം എന്ന പരിഗണന കൊണ്ടാകരുത്, മറിച്ച് ഇന്ത്യക്കാരനായത് കൊണ്ടാകണം;ശിവസേന പ്രതികരിച്ചു. ഒവൈസിയുടെ പ്രസ്താവന ഹിന്ദു വിരുദ്ധമാണെന്നും ശിവസേന ആരോപിച്ചു. ഒവൈസി പറയുന്നത് ഇന്ത്യയില്‍ മുസലിങ്ങള്‍ ഏറെ കഷ്ടപ്പെടുന്നുവെന്നാണ്, അദ്ദേഹം മുസ്ലിം യഥാസ്ഥിതികത്വവും, തീവ്രവാദവും, ബോംബ് സ്ഫോടനങ്ങളും, കലാപങ്ങളും മൂലം കഷ്ടപ്പെടുന്ന ഹിന്ദുക്കളെ കുറിച്ചു കൂടി ആശങ്കപ്പെടണം, ഇത്തരമൊരു പ്രസ്താവനയിലൂടെ രാജ്യവിരുദ്ധമായ നടിടിയാണ് ഒവൈസിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും, ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും ശിവസേന മുഖ്യമന്ത്രി ഫട്നാവിസിനോട് ആവശ്യപ്പെട്ടു. മഹാരാഷ്ട്രയില്‍ കലാപമുണ്ടാക്കാനുള്ള കരാര്‍ ഏറ്റെടുത്തിരിക്കുകയാണ് ഒവൈസിയെന്നും ശിവസേന ആരോപിച്ചു.
Discussion about this post