നടി ശരണ്യ മോഹന്‍ അമ്മയായെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. തനിക്കും കുഞ്ഞിനും സുഖമാണെന്നും താരം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചിരുന്നു. എന്നാല്‍ താരത്തെ ആശംസിക്കാതെ മോശമായാണ് പലരും ഈ വാര്‍ത്തയോട് പ്രതികരിച്ചത്. ശരണ്യയെ സമൂഹ മാധ്യമങ്ങളിലൂടെ പുലഭ്യം പറഞ്ഞവര്‍ക്ക് കടുത്ത ഭാഷയിലാണ് ഭര്‍ത്താവ് അരവിന്ദ് മറുപടി നല്‍കിയത്. കമന്റുകളുടെ സ്ക്രീന്‍ ഷോട്ടും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ശരണ്യയെ മോശമായി സംസാരിച്ച ഒരാളുടെ പേര് എടുത്തു പറഞ്ഞ് അയാള്‍ക്ക് പ്രത്യേകം മറുപടി അരവിന്ദ് നല്‍കിയിട്ടുണ്ട്. കവര്‍ ഫോട്ടോയും പ്രൊഫൈലും കണ്ടപ്പോള്‍ താങ്കളും ഒരു അച്ഛന് എന്ന പദവി അലങ്കരിക്കുന്ന ഒരാള്‍ ആണെന്ന് മനസ്സിലായി. ഇത്രയും നീചമായ ഒരു കമന്റ് അടിച്ചു എന്ത് സന്തോഷം ആണ് കിട്ടിയത് എന്ന് എനിക്കറിയില്ല. എന്തായാലും താങ്കളുടെ കവര്‍ ഫോട്ടോയില്‍ കാണുന്ന പെണ്‍കുട്ടികള്‍ക്ക് ഒരിക്കലും നിങ്ങള്‍ പറഞ്ഞ രീതിയില്‍ ഉള്ള അവസ്ഥ ഉണ്ടാകാതിരിക്കട്ടെ എന്ന് ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നുവെന്ന് അരവിന്ദ് പറഞ്ഞു.
ശരണ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ആദ്യമായി എന്റെ എല്ലാ പ്രിയ സുഹൃത്തുകള്‍ക്കും നന്ദി. ആശംസകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദി.
ശരണ്യയും കുഞ്ഞും സുഖം ആയി ഇരിക്കുന്നു.
ഇനി അടുത്തത്.
ഒരു സുഹൃത്ത് അയച്ച മനോരമ ഓണ്‍ലൈന്‍ ലിങ്ക് കണ്ടു .’ശരണ്യ മോഹന്‍ ‘അമ്മ ആയി’.
ആരും തന്നെ മനോരമയെ വിളിച്ചിട്ടു ന്യൂസ് ആകാന്‍ പറഞ്ഞിട്ടില്ല ആ ലിങ്ക് തുറന്നപ്പോള്‍ കണ്ട കമന്റ്സ്.
ഹോ! എത്ര മനോഹരം.
സമ്പൂര്‍ണ സാക്ഷരത.സംസ്കാര കേരളം. ഇനി എന്തെങ്കിലും വിശേഷണം ഉണ്ട് എങ്കില്‍ അതും കൂടി ചേര്‍ക്കാന്‍ മറക്കരുത്. അമ്മയെയും കുഞ്ഞിനേയും അനുഗ്രഹിച്ചു കൊണ്ടുള്ള കമന്റ് ഇല്ല എന്ന് മാത്രമല്ല വളരെ അധികം നീചമായ രീതിയിലുള്ള പ്രതികരണങ്ങളും. ആദ്യം ദേഷ്യം തോന്നി.. പിന്നീട് മനസിനെ ശാന്തം ആക്കി പറഞ്ഞു.
ഈ കമന്റ് ഇട്ടവര്‍ ഒക്കെ അസുഖ ബാധിതര്‍ ആണ് എന്ന്. മാനസിക രോഗികള്‍. ഒരു പക്ഷെ ഏറ്റവും അധികം മാനസിക വൈകൃതങ്ങള്‍ ഉള്ള ഒരു പറ്റം മനുഷ്യര്‍. മനുഷ്യര്‍ എന്നൊക്കെ വിളിക്കാന്‍ കഴിയുമോ എന്ന് സംശയം. നരേന്ദ്ര മോദി കേരളത്തെ സോമാലിയ ആയി വിശേഷിച്ചപ്പോള്‍ ഒരു പറ്റം ആള്ക്കാര് എതിര്‍ത്ത് കൊണ്ട് വന്നിരുന്നു. ശരിക്കും എതിര്‍ക്കേണ്ടതാണ്. കാരണം സൊമാലിയ കാര്‍ ഇത്രയും നീചന്മാര് അല്ല. അഭിപ്രായ സ്വാതന്ത്ര്യം എന്നുള്ളത് ഒരു അവകാശം ആണ്.. എന്നാല്‍ ഇത്തരം അഭിപ്രായ സ്വാതന്ത്ര്യം മലയാളിക്ക് നല്ല രീതിയില്‍ ചീത്ത പേര് ഉണ്ടാകുന്നു.
ഒരു നീചമായ കമന്റ് അടിച്ചു ലൈക് വാരി കൂട്ടി രതി മൂര്‍ച്ചയില്‍ നില്ക്കുന്ന ഒരു പ്രിയ സഹോദരനോട് :
ശരണ്യയും കുഞ്ഞും സുഖം ആയി ഇരിക്കുന്നു. കവര്‍ ഫോട്ടോയും പ്രൊഫൈലും കണ്ടപ്പോള്‍ താങ്കളും ഒരു അച്ഛന് എന്ന പദവി അലങ്കരിക്കുന്ന ഒരാള്‍ ആണ് എന്ന്. ഇത്രയും നീചമായ ഒരു കമന്റ് അടിച്ചു എന്ത് സന്തോഷം ആണ് കിട്ടിയത് എന്ന് എനിക്കറിയില്ല. എന്തായാലും താങ്കളുടെ കവര്‍ ഫോട്ടോയില്‍ കാണുന്ന പെണ്‍കുട്ടികള്‍ക്ക് ഒരിക്കലും നിങ്ങള്‍ പറഞ്ഞ രീതിയില്‍ ഉള്ള അവസ്ഥ ഉണ്ടാകാതിരിക്കട്ടെ എന്ന് ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. സര്‍വ ഐശ്വര്യങ്ങളും നേര്ന്നൊരു ജീവിതം കുട്ടികള്‍ക്ക് ഞാനും എന്റെ ഭാര്യ ശരണ്യയും നേരുന്നു. നന്ദി !
[fb_pe url=”https://www.facebook.com/SaranyaMohanOfficialPage/photos/a.853039111396910.1073741828.850873581613463/1281230958577721/?type=3&theater” bottom=”30″]
Discussion about this post