കൊല്‍ക്കത്ത: ബംഗാളില്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ രണ്ടു പേര് മരിച്ചു. മൂര്‍ഷിദാബാദ് മെഡിക്കല്‍ കോളേജിലായിരുന്നു സംഭവം. ആശുപത്രിയിലെ എ.സി യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്. ഉടന്‍ തന്നെ അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.
തീപിടുത്തമുണ്ടായെന്ന വാര്‍ത്തയെ തുടര്‍ന്ന പരിഭ്രാന്തരായ ആളുകള്‍ ഇറങ്ങി ഓടിയത് തിക്കിനും തിരക്കിനും ഇടയാക്കി. ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Discussion about this post