വത്തിക്കാന്‍ സിറ്റി: ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. മാര്‍പാപ്പ താമസിക്കുന്ന ദോമൂസ് സാന്താമാര്‍ത്താ ഹോട്ടലില്‍ എത്തിയാണ് സന്ദര്‍ശനം നടത്തിയത്. ദാരിദ്യത്തെ ഇല്ലായ്മ ചെയ്യാനും പ്രത്യാശയുടെ സന്ദേശം നല്കുവാനും വാര്‍ത്താവിനിമയ സാങ്കേതിക വിദ്യയെ എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താമെന്ന് ഇരുവരും ചര്‍ച്ച നടത്തിയതായി വത്തിക്കാന്‍ വക്താവ് ഗ്രെഗ് ബര്‍ക്ക് പറഞ്ഞു.
ഭാര്യ പ്രിസ്സില്ല ചാനൊപ്പമാണ് സുക്കര്‍ബര്‍ഗ് കൂടിക്കാഴ്ച നടത്തിയത്. വിവിധ രാജ്യങ്ങളിലുള്ളവരെ ബന്ധിപ്പിക്കുന്നതിന്റെ പ്രധാന്യത്തെപ്പറ്റി, പ്രത്യേകിച്ച് ഇന്റര്‍നെറ്റ് സേവനം ലഭ്യമല്ലാത്ത ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തിയെന്ന് സുക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ കുറിച്ചു.
Discussion about this post