റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യതാറൗണ്ട് മത്സരങ്ങളില്‍ കരുത്തരായ ബ്രസീലിനും അര്‍ജന്റീനയ്ക്കും ജയം. ബ്രസീല്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ഇക്വഡോറിനെ മറികടന്നപ്പോള്‍ അര്‍ജന്റീനയുടെ ജയം ഉറുഗ്വേയ്ക്ക് എതിരേയായിരുന്നു.
മെസിയുടെ തിരിച്ചുവരവ് ആഘോഷിച്ച അര്‍ജന്റീന ലിയോയുടെ ഗോളിലൂടെ തന്നെയാണ് കരുത്തരായ ഉറുഗ്വോയെ മറികടന്നത്. 42 ാം മിനിറ്റിലായിരുന്നു പ്രതിഭ നിറഞ്ഞ മെസ്സിയുടെ ഗോള്‍ പിറന്നത്. ഉറുഗ്വേ പ്രതിരോധക്കാരനില് നിന്നും മനോഹരമായി തട്ടിയെടുത്ത പന്ത് തന്നെ വട്ടം കൂടിയ പ്രതിരോധ ഭിത്തിക്കിടയിലൂടെ വലയില്‍ എത്തിക്കുകയായിരുന്നു മെസ്സി.
ഒളിമ്പിക്സ് സ്വര്‍ണ്ണനേട്ടത്തിന്റെ മാറ്റ് ഒട്ടും കുറയാതെ മികവ് തുടര്‍ന്ന ബ്രസീലിനായി പുതുമുഖതാരം ജീസസ് കരിയറിലെ ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ ഇരട്ടഗോളുകള്‍ നേടി ബ്രസില്‍ വിജയത്തിന്റെ അമരക്കാരനായി. നെയ്മര്‍ ബ്രസീലിനായി ആദ്യം സ്കോര്‍ ചെയ്തു. എല്ലാ ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു.
ലാറ്റിനമേരിക്കന്‍ മേഖലയിലെ മറ്റൊരു മത്സരത്തില്‍ ചിലി 2-1 ന് പരാഗ്വേയെ തോല്‍പ്പിച്ചു.
Discussion about this post