വാഷിങ്ങ്ടണ്‍: വിമാനയാത്രക്കിടെ സാംസങ്ങ് കമ്പനി അടുത്തിടെ പുറത്തിറക്കിയ ഗാലക്സി നോട്ട് 7 സ്വിച്ച് ഓണ്‍ ചെയ്യുകയോ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് യാത്രക്കാര്‍ക്ക് അമേരിക്കന്‍ വ്യോമസുരക്ഷാ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ബാറ്ററി പൊട്ടിത്തെറിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് സാംസങ്ങ് തന്നെ വിപണിയില്‍ നിന്നും ഗാലക്സി നോട്ട് 7ന് പിന്‍വലിച്ചിട്ടുണ്ട്. മാത്രമല്ല വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കൂടെ കരുതുന്ന ബാഗില്‍ പോലും ഈ ഫോണ്‍ സൂക്ഷിക്കരുതെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസം ചില ഗള്‍ഫ് വിമാന കമ്പനികളും ഇത്തരത്തില്‍ യാത്രക്കാരോട് നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ചാര്‍ജ് ചെയ്യുമ്പോള്‍ ബാറ്ററി പൊട്ടിത്തെറിക്കുന്നതായി വ്യാപക പരാതികള്‍ കിട്ടിയതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച്ചയാണ് സാംസങ്ങ് ഗാലക്സി നോട്ട് 7 വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ കമ്പനി തീരുമാനിച്ചത്. ബാറ്ററി തകരാര്‍ സംഭവിച്ചത് നിര്‍മ്മാണത്തിലെ പിഴവ് കൊണ്ടാണെന്നും വിറ്റഴിച്ച ഫോണുകള്‍ തിരിച്ചുവിളിക്കുമെന്നും സാംസങ് മൊബൈല്‍ പ്രസിഡന്റ് കൊ ദോങ്ജിന് അറിയിച്ചിരുന്നു. ആഗസ്റ്റ് 19ന് പുറത്തിറക്കിയ ഗാലക്സി നോട്ട് 7ന്റെ 10 ലക്ഷം ഫോണുകള്‍ വിറ്റഴിച്ചതായി സാംസങ്ങ് അവകാശപ്പെടുന്നു. ഏകദേശം 25 ലക്ഷം ഫോണുകള്‍ നിര്‍മ്മാണത്തിലിരിക്കുകയാണ്. ഇവയുടെ തകരാര്‍ പരിഹരിച്ച് മാത്രമേ വിപണിയില്‍ ഇറക്കുകയുള്ളൂ എന്നും സാംസങ്ങ് അറിയിച്ചിട്ടുണ്ട്.
Discussion about this post