മറ്റ് നടന്മാരെ മോശമായി ചിത്രീകരിക്കുന്ന രീതിയിലുള്ള അഭിപ്രായപ്രകടനങ്ങളും അതിന് ഉപയോഗിക്കുന്ന ഭാഷയും തന്നെ വേദനിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് ആരാധകരോട് പൃഥ്വിരാജ്. എന്നോടുള്ള സ്നേഹത്തിന്റെ പേരില്‍ മറ്റ് നടന്മാരെ താഴ്ത്തിക്കെട്ടുമ്പോള്‍ നിങ്ങള്‍ എനിക്ക് സമ്മാനിക്കുന്നത് വേദനയും നാണക്കേടുമാണെന്നും പൃഥ്വിരാജ് പറയുന്നു.
ആരെയും വിമര്‍ശിക്കാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്. എന്നാല്‍ വിമര്‍ശനം മാന്യവും കാര്യമാത്രപ്രസക്തവും ആയ ഭാഷയില്‍ ആവണം. തന്നെ സ്നേഹിക്കുന്നുണ്ടെങ്കില്‍, നല്ല സിനിമയെയും നല്ല അഭിനയത്തേയും നിങ്ങള്‍ സ്നേഹിക്കണമെന്നും പൃഥ്വിരാജ് പറയുന്നു.
[fb_pe url=”https://www.facebook.com/PrithvirajSukumaran/posts/1100859213302475″ bottom=”30″]
Discussion about this post