വാഷിംഗ്ടണ്‍: അമേരിക്കയും ഇസ്രയേലും തമ്മില്‍ പത്തു വര്‍ഷത്തേക്കുള്ള സൈനിക സഹകരണ കരാര്‍ ഒപ്പുവെച്ചു. 3800 കോടി അമേരിക്കന്‍ ഡോളറിന്റെ
സൈനിക സഹായമാണ് കരാര്‍ പ്രകാരം അമേരിക്ക ഇസ്രയേലിന ലഭിക്കുക. അമേരിക്കയുടെ ചരിത്രത്തില്‍ ഒരു വിദേശ രാജ്യവുമായി ഒപ്പുവെക്കുന്ന ഏറ്റവും വലിയ സൈനിക സഹകരണ കരാറാണ് എന്ന പ്രത്യേകത കൂടിയുണ്ട്
പത്തു മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരുരാജ്യങ്ങളും കരാറില്‍ ഏര്‍പ്പെട്ടത്. അമേരിക്കന്‍ വിദേശകാര്യ അണ്ടര്‍ സെക്രട്ടറി തോമസ് ഷാനന് നെതന്യാഹു സര്‍ക്കാറിന്റെ സുരക്ഷാ സമിതി തലവന്‍ ജേക്കബ് നഗേല്‍ എന്നിവരാണ് വാഷിംഗടണ്‍ ഡീസിയില്‍ നടന്ന ചടങ്ങില്‍ കരാറില്‍ ഒപ്പുവെച്ചത്.
കരാര്‍ പ്രകാരം മിസൈല്‍ പ്രതിരോധ ഫണ്ട് ഇസ്രയേലിനുള്ള അമേരിക്കന്‍ സൈനിക സഹായത്തിലേക്ക് കൂട്ടിച്ചേര്‍ക്കും. നിലവില്‍ അമേരിക്ക 60 കോടി ഡോളറാണ് മിസൈല്‍ പ്രതിരോധത്തിനായി പ്രതിവര്‍ഷം ഇസ്രയേലിന് നല്‍കുന്നത്.
പുതിയ കരാര്‍ അപകടകാരികളായ അയല്‍ക്കാരുള്ള ഇസ്രയേലിെന്റ സുരക്ഷ ഉയര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുമെന്ന്? അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ പറഞ്ഞു. അമേരിക്ക- ഇസ്രയേല്‍ സൗഹൃദം എത്ര ദൃഢമാണെന്ന് കരാര്‍ തെളിയിക്കുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു.
Discussion about this post