കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഭരണം നടക്കുന്ന സഹകരണ ബാങ്കിനു മുന്നില്‍ സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിയോടിച്ചു. പയ്യന്നൂര്‍ ടൗണ്‍ കോ ഓപ്പറേറ്റീവ് ബാങ്കിന് മുന്നിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമരം. ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത യൂത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗ്രൂപ്പില്ലാതെ തല്ലിയത്.
ബാങ്കിലെ ലാസ്റ്റ് ഗ്രേഡ് നിയമനത്തിനുള്ള പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍, നിയമനം പ്രതീക്ഷിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പട്ടികയില്‍ ഉള്‍പ്പെട്ടില്ല. തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാങ്കിനു മുന്നില്‍ ധര്‍ണ നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തി സ്ത്രീകളടക്കമുള്ള സമരക്കാരെ അടിച്ചോടിക്കുകയായിരുന്നു. കസേരയും മറ്റും തല്ലിത്തകര്‍ക്കുകയും ചെയ്തു.
Discussion about this post