ഡല്‍ഹി: അരവിന്ദ് കെജ്രിവാള് ആം ആദ്മി പാര്‍ട്ടിയുടെ ഹൃദയമാണെങ്കില്‍ യോഗേന്ദ്രയാദവ് ബുദ്ധിയാണെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ ഇതുവരെയുള്ള വിലയിരുത്തലുകള്‍. ഇന്നലെ നടന്ന നിര്‍വ്വാഹക സമിതിയോഗം വരെ അതങ്ങനെ തന്നെ വിലയിരുത്തപ്പെട്ടു. എന്നാല്‍ പാര്‍ട്ടിയുടെ തലച്ചോറായ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് യോഗേന്ദ്രയാദവിന് നിഷ്ക്കരുണം പുറത്തേക്ക് പറഞ്ഞയച്ചതോടെ കാര്യങ്ങള്‍ മാറി. ഇതോടെ ആപ്പിന്റെ ബുദ്ധി കേന്ദ്രം തലയിലില്ലാത്ത അവസ്ഥയായെന്ന് പ്രവര്‍ത്തകര്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നു.
സ്ഥാപക നേതാക്കളായ യോഗേന്ദ്ര യാദവിനേയും പ്രശാന്ത് ഭൂഷണേയും ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് പുറത്താക്കിയ നടപടി നിസ്സാരമല്ല. ഇരുനേതാക്കളും ഉന്നയിച്ച ചോദ്യങ്ങള്‍ പല പാര്‍ട്ടി പ്രവര്‍ത്തകരുടെ ഉള്ളിലും ബാക്കി കിടക്കുകയാണ്. അതിന് ഉത്തരം നല്‍കുക കെജ്രിവാളെന്ന രാഷ്ട്രീയ തന്ത്രജ്ഞന്‍ എളുപ്പമാവില്ല. എത്രത്തോളം ഇക്കാര്യത്തില്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നിടത്തായിരിക്കും ആം ആദ്മി പാര്‍ട്ടിയുടെ നിലനില്പ്
കെജ്രിവാള് പാര്‍ട്ടിയില്‍ ഏകാധിപതിയാണെന്ന ആരോപണം ആം ആദ്മി അവരുടെ ചെറിയ വളര്‍ച്ച ഇടവേളകളില്‍ പലപ്പോഴായി നേരിട്ടിട്ടുണ്ട്. അന്നെല്ലാം അതിനെ ശക്തമായി നേരിട്ട രണ്ട് പേരാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ താഴെ തട്ടിലേക്ക് മാറ്റപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിയിലെ അച്ചടക്കമുള്ള പ്രവര്‍ത്തകരായി തുടരുമെന്ന ഇരുനേതാക്കളുടെ പ്രസ്താവന കെജ്രിവാളിന്റെ ഉറക്കം കെടുത്തും. പാര്‍ട്ടിയ്ക്കകത്ത് യാദവും പ്രശാന്ത് ഭൂഷണും ഉള്ള ജനപ്രീതി മാറ്റിയെടുക്കുവാന്‍ അത്ര എളുപ്പമാവില്ല..പാര്‍ട്ടിയ്ക്കകത്ത് നിന്ന് കെജ്രിവാളിന്റെ ഏകാധിപത്യത്തിനെതിരെ ഇരുനേതാക്കളും പൊരുതിയാല്‍ ആം ആദ്മി എത്തുക വലിയ പ്രതിസന്ധിയിലാകും. ഇതോടെ ദേശീയ പാര്‍ട്ടി എന്ന നിലയിലേക്ക് വളരാനുള്ള ശ്രമമുപേക്ഷിച്ച് ആം ആദ്മി നേതാവായ കെജ്രിവാളിന് ഡല്‍ഹിയില്‍ ഒതുങ്ങേണ്ടി വരും. ഭരണരംഗത്തെയും, പാര്‍ട്ടിയിലേയും പ്രശ്നങ്ങള്‍ തനിച്ചു നേരിടാന്‍ കെജ്രിവാളിന് എത്രത്തോളം കഴിയുമെന്നതും വലിയ ചോദ്യമാണ്.
മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പോലെ, ബിഎസ്പി പോലെ ഒരു സംസ്ഥാനത്ത് ഒതുങ്ങി കൂടേണ്ട രാഷ്ട്രീയ പരിണിതിയാണോ ആം ആദ്മി പാര്‍ട്ടിയേയും കാത്തിരിക്കുന്നത് എന്നതാണ് ഇപ്പോള്‍ പ്രസക്തമാകുന്ന വിഷയവും.
Discussion about this post