ഇസ്ലാമാബാദ്: കശ്മീരിലെ ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സേനയുടെ തിരിച്ചടിയുണ്ടായാല്‍ പ്രതിരോധിക്കാനുള്ള മുന്നൊരുക്കത്തിനിടെ പാകിസ്ഥാനില്‍ യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു. ഖൈബര്‍ മേഖലയിലെ ജംറൂദിലായിരുന്നു സംഭവം. ഖൈബര്‍ മേഖലയിലെ ജംറൂദിലായിരുന്നു സംഭവം നടന്നത്. പാക് വ്യോമസേനയിലെ ലഫ്റ്റനന്റ് ഒമര്‍ ഷഹസാദാണ് കൊല്ലപ്പെട്ടത്.
അതേസമയം, പതിവ് പരിശീലനപ്പറക്കലിനിടെ സാങ്കേതിക തകരാറ് മൂലമാണ് അപകടം സംഭവിച്ചതെന്നാണ് സൈന്യം നല്കുന്ന വിശദീകരണം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് സൈന്യം ഉത്തരവിട്ടിട്ടുണ്ട്.
Discussion about this post