പാകിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കാന്‍ വി ദി പീപ്പിള്‍ മുഖേന അമേരിക്കയിലെ ഇന്ത്യക്കാര്‍ സമര്‍പ്പിക്കുന്ന ഓണ്‍ലൈന്‍ നിവേദനത്തിന് ലഭിച്ചത് മൂന്നു ലക്ഷത്തിലധികം ഒപ്പുകള്‍. ഒരു ലക്ഷം പേരുടെ പിന്തുണ ലഭിച്ചാല്‍ ഔദ്യോഗിക പ്രതികരണത്തിന് അര്‍ഹത നേടുന്ന നിവേദനത്തിന് ഇതിനോടകം തന്നെ മൂന്നുലക്ഷത്തിലധികം പിന്തുണയാണ് ലഭിച്ചിരിക്കുന്നത്.
വി ദി പീപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ നിവേദനം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളില്‍ തന്നെ ഒരു ലക്ഷം പേരുടെ പിന്തുണയോടെ നിവേദനം അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക പ്രതികരണത്തിന് അര്‍ഹത നേടിയിരുന്നു. ഈ മാസം 21നാണ് അമേരിക്കയിലെ ഇന്ത്യക്കാരുടെ സമൂഹം ഓണ്‍ലൈന്‍ നിവേദനം വൈറ്റ്ഹൗസിന് സമര്‍പ്പിച്ചത്. വലിയ ജനപിന്തുണയോടെ ഇത് ഏറ്റവും ജനകീയത നിറഞ്ഞ നിവേദനമാകുമെന്നാണ് കണക്കുകൂട്ടുന്നത്.
അമേരിക്കയും ഇന്ത്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്ന് നിവേദനത്തില്‍ പറയുന്നു. ഈ രാജ്യങ്ങളിലെ ജനങ്ങള്‍ പാകിസ്ഥാന് പിന്തുണയോടെയുള്ള ഭീകരവാദത്തിന്റെ ദുരിതഫലങ്ങള്‍ തുടര്‍ച്ചയായി അനുഭവിക്കുന്നവരാണ്. അമേരിക്കയിലും ഇന്ത്യയിലുമടക്കം നിരവധി പൗരന്മാര് പാകിസ്ഥാന് സ്പോണ്സോര്ഡ് ഭീകരതയ്ക്ക് ഇരയായിട്ടുണ്ടെന്ന് പെറ്റീഷനില്‍ പറയുന്നുണ്ട്. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ സമര്‍പ്പിച്ച് പരാതിക്ക് പ്രാധാന്യവും വര്‍ധിച്ചിരിക്കുകയാണ്.
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് ഇതിനനുകൂലമായി പ്രതികരിക്കേണ്ടത്. പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തന്നെയാണ് പരാതികള്‍ ബോധിപ്പിക്കാനായി ഇത്തരത്തിലൊരു സംവിധാനവും സജ്ജീകരിച്ചത്. നേരത്തെ പാകിസ്ഥാനെ ഭീകരത സ്പോണ്സര് ചെയ്യുന്ന രാജ്യമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസിലെ സബ് കമ്മിറ്റി ചെയര്മാന് റോഹ്രബാച്ചര് ബില്ല് കൊണ്ടുവന്നിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കയിലെ ഇന്ത്യാക്കാരുടെ വകയിലുള്ള ഓണ്‍ലൈന്‍ നിവേദനവും. പാകിസ്ഥാന് ഭീകരത സ്പോണ്സര് ചെയ്യുന്ന രാജ്യമാണെന്ന് അമേരിക്കന്‍ സെനറ്റിന്റെ ബില്ല് അവതരിപ്പിച്ചതും ഓണ്‍ലൈന്‍ നിവേദനത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുകയാണ്.
Discussion about this post