വാഷിംഗ്ടണ്‍: പാക് അധീന കശ്മീരില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയതിന്റെ പേരില്‍ യു.എന്നിനെ സമീപിച്ച പാകിസ്ഥാന് ഒരു പിന്തുണയും ലഭിക്കില്ലെന്ന് യു.എന്നിലെ ഇന്ത്യന്‍ സ്ഥിര പ്രതിനിധി സെയ്ദ് അക്ബറുദ്ദീന്‍. നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള വെടിവയ്പ് യു.എന്‍ മിലിറ്ററി ഒബ്സേവര്‍ ഗ്രൂപ്പ് ഇന്‍ ഇന്ത്യ ആന്‍ഡ് പാകിസ്ഥാന് (യു.എന്‍.എം.ഒ.ജി.ഐ.പി) സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നേരിട്ടു നിരീക്ഷിക്കുന്നില്ല എന്ന യു.എന്‍ സെക്രട്ടറി ജനറലിന്റെ വക്താവിന്റെ പ്രസ്താവന തള്ളുകയും ചെയ്തു അദ്ദേഹം.
സത്യാവസ്ഥ എന്നും മാറാതെ നിലനില്കും. സത്യങ്ങള്‍ തുറന്നു കാട്ടിയിട്ടുണ്ട്. അതാണ് നമ്മുടെ നിലപാടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ മിന്നലാക്രമണം നടത്തിയെന്ന് തുറന്നു പറയുന്ന സാഹചര്യത്തില്‍ യു.എന്‍.എം.ഒ.ജി.ഐ.പി വെടിവയ്പ് നേരിട്ട് നിരീക്ഷിച്ചിട്ടില്ലെന്ന് എങ്ങനെ പറയാനാകും എന്ന ചോദ്യത്തിനും യു.എന്‍.എം.ഒ.ജി.ഐ.പി നിരീക്ഷിച്ചിട്ടില്ല എന്ന് തന്നെ ബാന്‍ കി മൂണിന്റെ വക്താവ് ആവര്‍ത്തിക്കുകയായിരുന്നു.
Discussion about this post