സ്റ്റോക്ക്ഹോം: 2016-ലെ ഭൗതികശാസ്ത്ര നൊബേലിന് ഡേവിഡ് തൊലസ്, ദുന്‍കന്‍ ഹാല്ഡേന്, മൈക്കല്‍ കോസ്റ്റര്‍ലിറ്റ്സ് എന്നിവര്‍ അര്‍ഹരായി. ദ്രവ്യത്തിന്റെ വിചിത്രാവസ്ഥകളിലേക്ക് സൈദ്ധാന്തികതലത്തില്‍ വെളിച്ചം വീശിയ മൂന്ന് ഗവേഷകരാണിവര്‍.
ഗുരുത്വതരംഗങ്ങള്‍ കണ്ടെത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച മൂന്നു പേര്‍ക്കാകും ഇത്തവണ ഭൗതികശാസ്ത്ര നൊബേല്‍ എന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത്തരം പ്രവചനങ്ങളെ അപ്രസക്തമാക്കിക്കൊണ്ടാണ് നൊബേല്‍ പ്രഖ്യാപനം വന്നത്.
Discussion about this post