തിരുവനന്തപുരം: ജി.വി രാജ സ്പോര്‍ട്സ് പുരസ്കാരം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ചെസ് താരം എസ്.എല്‍ നാരായണന് റോവിംഗ് താരം (തുഴച്ചില്‍) ഡിറ്റിമോള്‍ വര്‍ഗീസ് എന്നിവര്‍ ജി.വി രാജ പുരസ്കാരം കരസ്ഥമാക്കി. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഒളിമ്പ്യന്‍ സുരേഷ് ബാബു പുരസ്കാരത്തിന് അത്ലറ്റിക്സ് പരിശീലകന് പി.ആര് പുരുഷോത്തമന് അര്‍ഹനായി. രണ്ട് ലക്ഷം രൂപയും പ്രശംസാപത്രവും ഫലകവുമടങ്ങുന്നതാണ് സമഗ്ര സംഭാവനാ പുരസ്കാരം.
മികച്ച കായികനേട്ടങ്ങള്‍ സ്വന്തമാക്കിയ സ്കൂളിനുള്ള പുരസ്കാരം കോതമംഗലം മാര്‍ ബേസിലും കോളജിനുള്ള പുരസ്കാരം ചെങ്ങനാശേരി അസംപ്ഷന്‍ കോളജും നേടി.
Discussion about this post